ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കണം: റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സി ആര്‍ ഐ എഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നിര്‍മ്മാണം വൈകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചകളാണുണ്ടായത്. ഇതേ തുടര്‍ന്നാണ് ജനപ്രതിനികള്‍ വ്യത്യസ്ത സമരവുമായി ചുരമിറങ്ങിയത്. കോട്ടത്തറ പഞ്ചായത്തിലെയും തരിയോട് പഞ്ചായത്തിലെയും ജനപ്രതിനിധികളാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊടുവള്ളി ഓഫീസിന് മുമ്പിലെത്തി പ്രതിഷേധിച്ചത്. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് അധ്യക്ഷനായിരുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി സുരേഷ്മാസ്റ്റര്‍, എം കെ മുരളിദാസന്‍, കെ ടി വിനോദ് മാസ്റ്റര്‍, അബ്ദുള്ള വൈപ്പടി, കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി നസീമ, സി. സി. തങ്കച്ചന്‍, ഷാജി വട്ടത്തറ, മുബഷീര്‍ എ കെ, പുഷ്പ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഹണി ജോസ്, രാധ പുലിക്കോട്, ഇ.കെ വസന്ത, സുരേഷ് ബാബു വാളല്‍, ഇ എഫ് ബാബു, സി.കെ ഇബ്രാഹിം, ഇബ്രാഹിം തുരുത്തിയില്‍, വി.സി. അബൂബക്കര്‍ ഹാജി, മമ്മൂട്ടി ഉത്ത, സംഗീത് സോമന്‍, ആന്റണി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റോഡിന്റെ നിര്‍ത്തിവെച്ച പ്രവൃത്തികള്‍ 15 ദിവസത്തിനകം ആരംഭിക്കുമെന്നും നിര്‍മ്മാണ പ്രവൃത്തി പൂര്‍ണമായും 2025 ഡിസംബര്‍ 15 അകം പൂര്‍ത്തീകരിക്കുമെന്നും അധികാരികളില്‍ നിന്നും രേഖാമൂലം ഉറപ്പ് ലഭിച്ചതോടോയാണ് സമരം അവസാനിപ്പിച്ച് ജനപ്രതിനിധികളും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവിധ സംഘടനകളിൽ നിന്ന് രാജി വെച്ചവർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു
Next post താമരശ്ശേരി ചുരത്തിൽ വീണ്ടും വാഹനാപകടം : ഇന്നും  ചരക്ക് വാഹനം മറിഞ്ഞു.
Close

Thank you for visiting Malayalanad.in