കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സി ആര് ഐ എഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നിര്‍മ്മാണം വൈകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചകളാണുണ്ടായത്. ഇതേ തുടര്‍ന്നാണ് ജനപ്രതിനികള്‍ വ്യത്യസ്ത സമരവുമായി ചുരമിറങ്ങിയത്. കോട്ടത്തറ പഞ്ചായത്തിലെയും തരിയോട് പഞ്ചായത്തിലെയും ജനപ്രതിനിധികളാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊടുവള്ളി ഓഫീസിന് മുമ്പിലെത്തി പ്രതിഷേധിച്ചത്. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് അധ്യക്ഷനായിരുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി സുരേഷ്മാസ്റ്റര്‍, എം കെ മുരളിദാസന്‍, കെ ടി വിനോദ് മാസ്റ്റര്‍, അബ്ദുള്ള വൈപ്പടി, കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി നസീമ, സി. സി. തങ്കച്ചന്, ഷാജി വട്ടത്തറ, മുബഷീര്‍ എ കെ, പുഷ്പ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഹണി ജോസ്, രാധ പുലിക്കോട്, ഇ.കെ വസന്ത, സുരേഷ് ബാബു വാളല്‍, ഇ എഫ് ബാബു, സി.കെ ഇബ്രാഹിം, ഇബ്രാഹിം തുരുത്തിയില്‍, വി.സി. അബൂബക്കര്‍ ഹാജി, മമ്മൂട്ടി ഉത്ത, സംഗീത് സോമന്, ആന്റണി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. റോഡിന്റെ നിര്‍ത്തിവെച്ച പ്രവൃത്തികള്‍ 15 ദിവസത്തിനകം ആരംഭിക്കുമെന്നും നിര്‍മ്മാണ പ്രവൃത്തി പൂര്‍ണമായും 2025 ഡിസംബര്‍ 15 അകം പൂര്‍ത്തീകരിക്കുമെന്നും അധികാരികളില്‍ നിന്നും രേഖാമൂലം ഉറപ്പ് ലഭിച്ചതോടോയാണ് സമരം അവസാനിപ്പിച്ച് ജനപ്രതിനിധികളും മടങ്ങിയത്.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...