ആനേരിയിലെ റോഡുകളിൽ  വാഴ നട്ട്‌ സി.പി. എം. സമരം

കൽപ്പറ്റ:
കോട്ടത്തറ പഞ്ചായത്തിലെ ആനേരി അഞ്ചാം വാർഡിലെ തകർന്ന റോഡുകളിൽ വാഴ നട്ട്‌ സിപിഐ എം പ്രതിഷേധം. കമ്പളക്കാട്‌–കുതിരക്കുണ്ട്‌ റോഡിലും ആനേരി–മടക്കിമല കനാൽ റോഡിലുമാണ്‌ വാഴവച്ചത്‌. റോഡുകൾ തകർന്ന്‌ കാലങ്ങളായിട്ടും നന്നാക്കിയിട്ടില്ല. പാതളക്കുഴികളാണ്‌. ഓട്ടോ റിക്ഷകൾ സർവീസ്‌ നിർത്തി. കമ്പളക്കാട്‌–പള്ളിക്കുന്ന്‌ റോഡിൽനിന്ന്‌ എളുപ്പത്തിൽ കൽപ്പറ്റ–മാനന്തവാടി പാതയിലെ മടക്കിമലയിലേക്ക്‌ എത്താവുന്ന പാതകളാണ്‌ രണ്ടും. തകർന്ന്‌ തരിപ്പണമായിട്ടും യുഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതിയോ ബിജെപി അംഗമായ വാർഡ്‌ മെമ്പറോ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു സമരം. വിദ്യാർഥികൾ ഉൾപ്പെടെ നിത്യേന നിരവധിപേർ സഞ്ചരിക്കുന്ന പാതകളാണ്‌. യാത്ര തീർത്തും ദുർഘടമായി. കാർഷിക മേഖലയായ പ്രദേശത്തേക്ക്‌ കൃഷിക്ക്‌ ആവശ്യമായ സാധനങ്ങൾ കൊണ്ടുവരാനും വാഴക്കുല ഉൾപ്പെടെ വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ടുപോകാനും വാഹനങ്ങൾ എത്തിക്കാനാകാതെ പ്രയാസപ്പെടുകയാണ്‌. അടിയന്തരമായ റോഡുകൾ നന്നാക്കണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു. വാഴ നടീൽ സമരം കോട്ടത്തറ ലോക്കൽ കമ്മിറ്റി അംഗം സനലേഷ്‌ സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കെ എസ്‌ ശ്രീജിത്ത്‌, പി സി ജലേഷ്‌, ബി ബി ഷിബിന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ.
Next post ലൂയിസ് മൗണ്ട് ആശുപത്രിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമാകുന്നു 
Close

Thank you for visiting Malayalanad.in