കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്ക്കൂള് നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങി. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎഐ) യാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്.
എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമാണ് ബിഎഐ നിര്‍മിച്ചു നല്‍കിയത്. ഹൈസ്ക്കൂളിലെ ആറ് ഡിവിഷനുകളിലെ 250 വിദ്യാര്‍ഥികളാണ് ഇന്നലെ പുതിയ ക്ലാസ് മുറികളിലേക്ക് മാറിയത്. സ്റ്റാഫ് റൂം, ലാബ് എന്നിവയാണ് മറ്റ് രണ്ട് മുറികളില്‍. ഇന്നലെ രാവിലെ ബിഎഐ ഭാരവാഹികള്‍, സ്ക്കൂളിലെ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ പുതിയ ക്ലാസ് മുറികളിലേക്ക് സ്വീകരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ വെള്ളാര്‍മല ഹൈസ്ക്കൂളിലെ 25 അധ്യാപകരെയും പ്ലസ്ടു പരീക്ഷയില്‍ 83 ശതമാനം വിജയം നേടിയ വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ 11 അധ്യാപകരെയും ബിഎഐ യുടെ നേതൃത്വത്തില്‍ ആദരിച്ചു.
മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നടന്ന ചടങ്ങ് ബിഎഐ സംസ്ഥാന ചെയര്മാന് കെ എ ജോണ്സണ് ഉദ്ഘാടനം ചെയ്തു. വെള്ളാര്‍മല ഹൈസ്ക്കൂള് ഹെഡ്മാഷ് ഇന്‍ ചാര്‍ജ് ഉണ്ണികൃഷ്ണന് വി അധ്യക്ഷനായി. മുന്‍ സംസ്ഥാന ചെയര്മാന് സുരേഷ് പൊറ്റെക്കാട്ട്, സംസ്ഥാന സെക്രട്ടറി സൈജന് കുര്യാക്കോസ് ഓലിയാപ്പുറം, സംസ്ഥാന ട്രഷറര്‍ കെ സതീഷ് കുമാര്‍, വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് പ്രിന്‍സിപ്പല്‍ ഭവ്യ ലാല്‍, ദിലീപ് കുമാര്‍ എം പി, ശ്രീജിത്ത് പിഎം എന്നിവര്‍ പ്രസംഗിച്ചു.
രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ബിഎഐ സ്ക്കൂളില്‍ ഒരുക്കിയ രണ്ട് വാട്ടര്‍ പ്യൂരിഫയര്‍ യൂണിറ്റുകളുടെയും പബ്ലിക് അഡ്രസ് (പിഎ) സിസ്റ്റത്തിന്റെയും ഉദ്ഘാടനം ടി സിദ്ദീഖ് എംഎല്‍എ നിര്‍വഹിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് കോടി ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ബിഎഐ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്. നാല് ക്ലാസ് മുറികളുടെയും ആറ് ശുചിമുറികളുടെയും നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാവും.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...