പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനകീയ കർമ്മ സമിതി വടകര എം.പി ഷാഫി പറമ്പിലുമായി ചർച്ച നടത്തിയത്, തികച്ചും ആശാവഹമായ ഇടപ്പെടലുകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായത്. ഈ വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നേരിട്ട് ബന്ധപ്പെടുകയും ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് തരുകയും ചെയ്തു, തുടർന്നും ഈ വിഷയത്തിൽ ആവശ്യമായ ഇടപ്പെടൽ ഉണ്ടാവുമെന്ന് അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പു നൽകി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൻ കൂവയ്ക്കൽ ,വയനാട് കർമ്മസമിതിപ്രവർത്തകരായ യു സി ഹുസൈൻ, പ്രകാശ്കു മാർ ,നാസർ കൈപ്രവൻ,അസീസ് കളത്തിൽ, ഉലഹന്നാൻ പട്ടർമടം ചെമ്പനോട കർമ്മസമിതി ചെയർമാൻ ടോമി മണ്ണൂർ,കൺവീനർ മാത്യു പേഴത്തിങ്കൽ, വൈസ് ചെയർമാൻമാരായ ജോബി ഇലന്തൂർ,സജി ജോസഫ് ഇല്ലിക്കൽ, ജയേഷ് എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...