വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര   സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്.

വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു മരത്തിൽ തങ്ങി നിൽക്കുന്നത് . ഭീഷണിയെതുടർന്നു ചാർത്തിൽ താമസിച്ചിരുന്ന കുടുംബത്തെ ഈ വീട്ടിൽ തന്നെ സുരക്ഷിത ഭാഗത്തേക്ക്‌ ജനപ്രതിനിധികൾ ഇടപെട്ടു മാറ്റിയിട്ടുണ്ട്. വീണ മരം മുറിച്ചു മറ്റേണ്ടതുണ്ട്. ഇലക്ട്രിക് ലൈൻ സമീപത്തുണ്ട്. : മൂപൈനാട് പഞ്ചായത്തിൽ വാർഡ് 16 കൈരളി ഉന്നതിയിൽ വൻ മരം വീടിന്റെ പുറകെ വീണു. പ്രസിഡന്റ്‌, മെമ്പർ സ്ഥലത്തു പോയി… ആ പ്രദേശത്തു നിരവധി മരങ്ങൾ ഭീഷണി ആയിട്ടുണ്ട്. സു.ബത്തേരി വില്ലേജിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീടിന് മുകളിൽ വീണ് ജോർജ് ചേന്നാത്ത് വീട്, പൂമല പി.ഒ ചെട്ടിമൂല എന്നവരുടെ വീടിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു. വീടിനുള്ളിൽ നിന്നിരുന്ന തസ്ലീന എന്നവർക്ക് പരിക്ക് പറ്റി സു.ബത്തേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്ങപ്പള്ളി വില്ലേജിൽ വാർഡ് 12- ലക്ഷം വീട് അംഗനവാടിയ്ക്ക് സമീപം ഷുഹൈബ് എന്നവരുടെ വീടിനു മുകളിൽ മരം വീണു നാശനഷ്ടം സംഭവിച്ചു. മറ്റു അപകടങ്ങൾ ഒന്നുമില്ല. പടിഞ്ഞാറത്തറ പഞ്ചായത്തിൽ മുഹമ്മദ് മങ്ങലേരി എന്നിവയുടെ വീടിൻറെ മതിലിടിഞ്ഞ് വീടിന് നഷ്ടം ഉണ്ടായിട്ടുണ്ട പടിഞ്ഞാത്തറ ഗ്രാമപഞ്ചായത്തിൽ കാപ്പുട്ടിക്കൽ എന്ന സ്ഥലത്ത് ബി എസ് പി കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തോട് നികത്തിയത് മൂലം ഏകദേശം അഞ്ചോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട് മൂവായിരത്തോളം വാഴ നശിക്കുകയും ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ : വൈത്തിരിയിൽ മണ്ണിടിച്ചിൽ :നാളെ വയനാട്ടിൽ റെഡ് അലർട്ട്
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു
Close

Thank you for visiting Malayalanad.in