മാനന്തവാടി: മാനന്തവാടിയില്‍ കാടിനോട് ചേര്‍ന്ന പ്രദേശത്ത് വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെന്ന 72 കാരിയെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി പോലീസും തണ്ടര്‍ബോള്‍ട്ടും രണ്ടുദിവസമായി കാട്ടില്‍ തെരച്ചിലിലാണ്. ഞായറാഴ്ച വൈകിട്ടാണ് മാനന്തവാടിയിലെ വനത്തിന് സമീപമുള്ള വീട്ടില്‍ നിന്നും ലീലയെ കാണാതായത്.
ലീല വനത്തിനുള്ളില്‍േക്ക് പോകുന്ന ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങളില്‍ ലീലയെ കണ്ട മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഞായറാഴ്ച ലീലയെ കാണാതായതിന് പിന്നാലെ വനംവകുപ്പും നാട്ടുകാരും ഫയര്‍ഫോഴ്സും ഡോഗ് സ്ക്വാഡുമൊക്കെ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് കൂടുതല്‍ പോലീസ് സംഘത്തെ കൂടി എത്തിച്ച് പരിശോധന നടത്തുകയാണ്.
വീടിന് സമീപത്തുള്ള വനമേഖലയോട് ചേര്‍ന്ന് സ്ഥലത്തുകൂടി നടന്നുപോയെന്നു നാട്ടുകാര്‍ പറഞ്ഞു. ഡ്രോണ്‍ എത്തിച്ച് പരിശോധന നടത്താനാണ് ഉദ്ദേശം. വന്യമൃഗങ്ങളുള്ള മേഖലയിലാണ് ലീലയെ കാണാതായിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവടെ എത്രയും പെട്ടെന്ന് കണ്ടെത്തി കാടിന് പുറത്തെത്തിക്കുകയാണ് ഉദ്ദേശം. നേരത്തേ ഇവിടെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലമാണ്.
മാസങ്ങള്‍ക്ക് മുമ്പ് കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. ലീലയ്ക്ക് മാനസീകാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് വിവരം. ലീലയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. മക്കളൊക്കെ മാറി താമസിക്കുകയാണ്.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...