ജെ സി.ഐ ഐ.  കൽപ്പറ്റയും  സുവർണരാഗം മ്യൂസിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർക്യാമ്പിന് തുടക്കമായി

കൽപ്പറ്റ: ജെ സി.ഐ ഐ. കൽപ്പറ്റയും സുവർണരാഗം മ്യൂസിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർക്യാമ്പിന് തുടക്കമായി. ഏപ്രിൽ 3 മുതൽ മെയ് 30 വരെ നടത്തപ്പെടുന്ന സമ്മർക്യാമ്പ് കല്പറ്റ മുൻസിപ്പൽ ചെയർമാൻ ടി. ജെ ഐസക് ഉദ്ഘാടനം നിർവഹിച്ചു. ജെ.സി.ഐ.ഐ. പ്രസിഡന്റ് അമൃത മങ്ങാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബീന സുരേഷ് സ്വാഗതം ആശംസിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി മുഖ്യപ്രഭാക്ഷണം നടത്തി , ഐ പി .. പി.ശിഖ ആനന്ദ്, നൗഷാദ് എന്നിവർ സംസാരിച്ചു.
സുവർണരാഗം എം.ഡി. സുരേഷ് നാരായണൻ, കൽപ്പറ്റ ജെ.സി. ഐ. അംഗങ്ങൾ , വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
കീബോർഡ്, വയലിൻ,ഗിറ്റാർ, തുടങ്ങി എല്ലാവിധ മ്യൂസിക്കൽ ഇൻസ്ട്രുമെന്റസ് കോഴ്സുകളിലേക്കും ഡ്രോയിങ്, ക്രാഫ്റ്റ് തുടങ്ങി എല്ലാ കോഴ്സുകളിലേക്കും അനുഭവസമ്പന്നരായ അധ്യാപകരിൽ നിന്നും വിദഗ്ദ്ധ പരിശീലനം നൽകുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശം.
ക്യാമ്പിനോടനുബന്ധിച്ച് കുട്ടികളുടെ വ്യക്തിത്വ വികസന ക്ലാസ്സുകളും സംഘടിപ്പിക്കുന്നതാണ്. ക്ലാസുകൾ കേരളത്തിലെ പ്രഗത്ഭ അധ്യാപകർ നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചുണ്ടേൽ ഉപാസന ആർട്സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്‌ നടത്തുന്ന ലഹരിവിരുദ്ധ മാജിക്‌ ഷോയ്‌ക്ക്‌ സംഘാടകസമിതി രൂപീകരിച്ചു
Next post സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ആദരിച്ചു
Close

Thank you for visiting Malayalanad.in