കല്‍പ്പറ്റ: രണ്ട് സംസ്ഥാന കായികമേളകളിലായി നാലു മെഡലുകള്‍, ചെറുതും വലുതുമായി നിരവധി നേട്ടങ്ങളുടെ പടികള്‍ കയറുമ്പോഴും സ്വന്തമായി ഒരു വീടെന്നത് വയനാട് മുണ്ടക്കൊല്ലി ഉന്നതിയിലെ എം കെ വിഷ്ണുവിന് സ്വപ്നം മാത്രമായിരുന്നു. 2019 സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രാക്കില്‍ തീ പടര്‍ത്തിയ വിഷ്ണു ആ വര്‍ഷം രണ്ട് സ്വര്‍ണം ഉള്‍പ്പെടെ മൂന്ന് മെഡലുകളാണ് നേടിയത്. തിരുവനന്തപുരം അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന വിഷ്ണുവിന് സ്വന്തമായി വീടില്ലാത്തതിനാല്‍ അമ്മായിമാരായ തങ്കി, ചിമ്പി എന്നിവരുടെ കൂരകളില്‍ മാറിമാറി താമസിക്കേണ്ട അവസ്ഥയായിരുന്നു. അന്നത്തെ സംസ്ഥാന പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് വിഷ്ണുവിന് വീടു വെച്ച് നല്‍കുമെന്നത് ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ എല്ലാം വാഗ്ദാനങ്ങളില്‍ ഒതുങ്ങുന്നതാണ് കണ്ടത്. ജീവിതത്തില്‍ ഒരുപാട് പ്രതീക്ഷകള്‍ സമ്മാനിച്ച കായികമേളകളില്‍ നിന്നു പടിയിറങ്ങുമ്പോഴും വീട് എന്ന സ്വപ്നം വിഷ്ണുവിന് കിട്ടാക്കനിയായിരുന്നു. മന്ത്രിയുടേത് പാഴ്വാക്കായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ വീടെന്ന സ്വപ്നം ഉപേക്ഷിച്ചുതുടങ്ങിയിടത്ത് നിന്നാണ് എം പിയിലൂടെ വീണ്ടും പ്രതീക്ഷയുയരുന്നത്. വിഷ്ണുവിന്റെ ജീവിതസാഹചര്യമറിഞ്ഞ രാഹുല്‍ഗാന്ധി എം പി കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്ന് വീട് വെച്ച് നല്കാന് നിര്‍ദേശം നല്‍കുകയായിരുന്നു. 2023ല്‍ 0നാലു സെന്റ് സ്ഥലം വാങ്ങി നല്‍കുകയും, അതില്‍ അതിമനോഹരമായ വീടിന്റെയും പണി പൂര്‍ത്തീയാക്കുകയും ചെയ്തു. വണ്ടൂര്‍ കെ ടി കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിയങ്കാഗാന്ധി എം പി വിഷ്ണുവിന് വീടിന്റെ താക്കോല്‍ കൈമാറി. ഫോട്ടേ:ട്ടോ.: വിഷ്ണുവിന്റോ സഹോദരന് പ്രിയങ്കാഗാന്ധിയില് നിന്നും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നു
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...