ഗുണ്ടാ വിളയാട്ടത്തിനെതിരെ ‘, കോൺഗ്രസിന്റെ നൈറ്റ് മാർച്ച്.

സുൽത്താൻബത്തേരി: മദ്യ മയക്കുമരുന്നു ലഹരി മാഫിയക്കെതിരെ, സംസ്ഥാന സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരക്കാത്തതിനെതിരെ, സമൂഹത്തെ ഭീഷണിയിലാക്കി ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെ ‘, കോൺഗ്രസിൻ്റേയും യു.ഡി.എഫിൻ്റേയും കലവറയില്ലാത്ത സഹായം ഗവൺമെൻ്റിനു നൽകിയിട്ടും. ബ്രൂവറി യും, ബാർലൈസൻസിൽ ഇളവു നൽകി ബാറുകൾ യഥേഷ്ട്ടം നൽകിയും മദ്യമാഫിയയെ സഹായിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും മീനങ്ങാടി ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടന്ന നൈറ്റ് മാർച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി. സി. എക്സിക്യുട്ടീവ് അംഗം കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി, കെ.പി.സി..സി. മെമ്പർമാരായ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.ഇ വിനയൻ, ബത്തേരിബ്ലോക്ക് പ്രസിഡൻ്റ് ഉമ്മർകുണ്ടാട്ടിൽ. ഡി.ഡി.സി. ജനറൽ സെക്രട്ടറിമാരായ ഡി.പി. രാജശേഖരൻ, എൻ.യു ഉലഹന്നാൻ എൻ.സി.കൃഷ്ണകുമാർ, ബീന ജോസ്.ജിനി തോമസ്, കെ.പി.മധു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *