വിദ്യാർത്ഥികൾക്കടക്കം വില്പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി

.
മാനന്തവാടി: വിദ്യാർത്ഥികൾക്കടക്കം വില്പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി. മാനന്തവാടി, പിലാക്കാവ്, ജെസ്സി , പുത്തൻപുരയിൽ വീട്ടിൽ കെ.എം. ഹംസ(55)യെ എസ്.ഐ പവനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഹാൻസ്, കൂൾ എന്നിവയടങ്ങിയ പുകയില ഉൽപന്നങ്ങൾ ആണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. 19.03.2025 ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. വിവിധ കേസുകളിൽ പ്രതിയായ ഇയാൾ നിരന്തരം വിദ്യാര്ഥികൾക്കടക്കം പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നയാളാണ്. പ്രൊബേഷൻ എസ്.ഐ മാരായ എ. ആർ. രാംലാൽ, എസ്.എസ്. കിരൺ, ബി. ശ്രീലക്ഷ്മി, എ. എസ്.ഐ സജി, സി.പി.ഓ മനു അഗസ്റ്റിൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രൈബല്‍ ഡവലപ്‌മെന്റ് പദ്ധതിക്ക്  പി ഡബ്ല്യു സി ആംബുലന്‍സുകള്‍ കൈമാറി
Next post കൽക്കരി കുംഭകോണ കേസിൽ വയനാട് സ്വദേശി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
Close

Thank you for visiting Malayalanad.in