തൃശൂർ:
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റാംപ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ താലൂക്ക് വ്യവസായ ഓഫീസ് സംരംഭകർക്കായി എം എസ്.എം.ഇ. ക്ലിനിക് സംഘടിപ്പിച്ചു. സംരംഭവുമായി ബന്ധപ്പെട്ട് സാങ്കേതികമായി അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് സംഘടിപ്പിച്ചത്. ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ നിർവഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സ്മിത ആർ അധ്യക്ഷയായ പരിപാടിയിൽ താലൂക്ക് പരിധിയിലെ 60ൽ പരം സംരംഭകർ പങ്കെടുത്തു. ശേഷം ജി എസ് ടി,ട്രേഡ് മാർക്ക്,പോസ്റ്റ് ഓഫീസ് വഴിയുള്ള കയറ്റുമതി എന്നീ വിഷയങ്ങളിൽ അതാത് മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ എടുത്തു. പോസ്റ്റ് ഓഫീസ് വഴിയുള്ള കയറ്റ് മതി സാധ്യതകളെ കുറിച്ച് വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്മാസ്റ്റർ ശങ്കർ എസ്, ബൗദ്ധിക സ്വത്താവകാശവും ട്രേഡ് മാർക്കിങ്ങും എന്ന വിഷയത്തിൽ അഡ്വ. ഫെബിൻ ജെയിംസ്,ചരക്കു സേവന നികുതി എന്ന വിഷയത്തിൽ തൃശ്ശൂർ ടാക്സ് പേയർ സർവീസസ് ജോയിന്റ് കമ്മീഷണർ എ.വി. സുരേഷ് എന്നിവർ ക്ലാസുകൾ നയിക്കുകയും സംരംഭകരുമായി സംവദിക്കുകയും ചെയ്തു. മേൽ വിഷയങ്ങളിൽ സംരംഭകർക്കുള്ള സംശയങ്ങൾക്കും മറുപടി നൽകുകയുണ്ടായി.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് 17-ാംവാർഡ് മെമ്പർ കാപ്പിക്കുന്ന് അമ്പലത്തിങ്കൽ എ.പി. ലൗസൺ (55) നിര്യാതനായി. മീനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി, മാനികാവ് ദേവസ്വം ട്രസ്റ്റ് ബോർഡ്...
നാവികസേന റിട്ട. ഉദ്യോഗസ്ഥനും എഴുത്തുകാരനും സംവിധായകനുമായ, ബ്ലോക്ക്ഓഫീസിന് സമീപം പാലപ്ര വീട്ടിൽ ഭാസ്ക്കരൻ ബത്തേരി (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:...
കല്പ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും വിധിച്ചു. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ, കരുണപ്പാറ വീട്ടിൽ കെ.അപ്പുക്കുട്ട(41) നെയാണ് ബഹു...
കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യ മൃഗ ആക്രമണത്തിൽ നിന്ന് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കൽപ്പറ്റ സോണിൻ്റെ നേതൃത്വത്തിൽ ,കൽപ്പറ്റ കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും...
പുൽപ്പള്ളി : സുമനസ്സുകളുടെ സഹായം തേടുന്നു. വയനാട് പുൽപ്പള്ളി സ്വദേശിയായ അർജുൻ (15) വിജയാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും, നല്ല വോളിബോൾ പ്ലൈ യറുമാണ്. കഴിഞ്ഞദിവസം പുൽപ്പള്ളി...
നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു. കൽപ്പറ്റ: നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു. . എൻ.എഫ്. പി.ഒ. 2025 വർഷത്തെ...