സാമൂഹ്യ പ്രവർത്തനമെന്നത് മനുഷ്യൻ്റെ സമഗ്ര വികസനത്തിനായി വ്യക്തികളോ പ്രസ്ഥാനങ്ങളോ നടത്തുന്ന ആത്മസമർപ്പണമാണന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ.ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1974 മുതൽ പ്രവർത്തനം ആരംഭിച്ചതുമുതൽ ഏറ്റെടുത്തതുംനടപ്പിലാക്കിയതുമായ പ്രവർത്തനങ്ങൾ മാതൃകാപരവും ദൂരെ കാഴ്ചയിൽ നിന്നുള്ളതുമായിരുന്നു. തിരുനെല്ലിയിൽ ആദിവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി 1975 ൽ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ, 1976ൽ ആരംഭിച്ച സാക്ഷരതാ ക്ലാസ്സുകൾ, ബാലവാടികൾ, 1977ൽ തുടക്കം കുറിച്ച ലഘു സമ്പാദ്യ പദ്ധി, അയൽകൂട്ടങ്ങൾ, കാർഷിക നേഴ്സറി തുടങ്ങിയവയെല്ലാം നൂതനങ്ങളായിരുന്നു’അത്തരം പ്രവർത്തനങ്ങളാണ് പിന്നീട് സർക്കാർ പദ്ധതികളായും മറ്റ് ഏജൻസികൾക്ക് പ്രചോദനമായി മാറിയതെന്നും പിതാവ് ഓർമ്മിപ്പിച്ചു. വയനാട് ജില്ലയുടെ വികസനത്തിൽ വയനാട് സോഷ്യൽ ചൊലുത്തിയിട്ടുള്ള സ്വാധീനം മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടുവാൻ സാധിക്കുകയില്ല എന്നും കാലാകാലങ്ങളിൽ മാതൃക പരമായ പ്രവർത്തനങ്ങൾ ആണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നത് എന്നും പിതാവ് ഓർമ്മിപ്പിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്കാലവും മാതൃക പരമായ പ്രവർത്തനങ്ങൾ ആണ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നതെന്നും, ആഗോള തലത്തിൽ വയനാടൻ കാർഷിക ഉൽപ്പന്നങ്ങൾ എത്തിക്കുകയും ചെറുകിട നാമമാത്ര കർഷകർക്ക് അധിക വരുമാനം നേടികൊടുക്കുകയും ചെയ്ത ബയോവിൻ അഗ്രോ റിസർച്ച്, ഭാരതത്തിലെ തന്നെ ഏറ്റവും നല്ല റേഡിയോ സ്റ്റേഷന് നിരവധി തവണ പുരസ്ക്കാരം നേടിയ റേഡിയോ മാറ്റൊലി എന്നിവ ഉദാഹരണമാണ് എന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ച കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.അനിൽ ക്രാസ്റ്റ അഭിപ്രായപ്പെട്ടു
അമ്പത് വർഷം WSSS നെ നയിച്ച ഡയറക്ടർമാരും വിവിധ ഘട്ടങ്ങളിലായി ജോലി ചെയ്തവരും സഹായ സഹകരണങ്ങൾ നല്കിയ വ്യക്തികമുമാണ് കുടുംബ നടത്തി പങ്കെടുത്തത്. കേരള സോഷ്യൽ സർവീസ് സൊസൈറ്റി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.റൊമാൻസ് ആന്റണി മുഖ്യ പ്രഭാക്ഷണം നടത്തി . വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി മുൻ ഡയറക്ടർമാരായ റെവ.ഫാ.ജോസഫ് ചിറ്റൂർ, റെവ.ഫാ.തോമസ് ജോസഫ് തേരകം, റെവ.ഫാ. ജോർജ് മൈലാടൂർ മുഖ്യ സഹകാരികളായ വിൻസെന്റ് ജോർജ്, ടി.എ.വർഗീസ്, ഡോക്ടർ വി.ആർ.ഹരിദാസ്, പ്രോഗ്രാം ഓഫീസർമാരായിരുന്ന ഇ.ജെ. ജോസ്, ഒ. പി. അബ്രാഹം, ഡോക്ടർ കെ.ആർ.ആന്റണി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗാം ഓഫീസർ ജോസ്.പി.എ എന്നിവർ സംസാരിച്ചു. കൂടാതെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രം ഉൾച്ചേർത്തുകൊണ്ടുള്ള വീഡിയ പ്രദർശനം, ഫോട്ടോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. . വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു . കുടുംബസംഗമത്തിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി കുടുംബത്തിലെ ഇരുന്നൂറോളം പേർ പങ്കെടുത്തു
കൊച്ചി: ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു....
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളിയാഴ്ച തുടങ്ങും....
പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ സജീകരിച്ചിരിക്കുന്ന ഓഫീസ് പനമരം...
. മാനന്തവാടി: ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഒരു വർഷക്കാലം എസ്.വൈ.എസ് നടത്തിയ ക്യാമ്പയിൻ സമാപനത്തെ തുടർന്ന് മാനന്തവാടി സോണിലെ മുഴുവൻ സർക്കിളുകളിലും സോണിലും പുതിയ...
. കൽപ്പറ്റ: വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകളെ മെച്ചന യുവജന വായനശാല ആൻഡ് അർച്ചന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കേരളോത്സവം, സ്കൂൾ കലോത്സവം, മിസ് വയനാട്...