പുൽപ്പള്ളി: വനപാലകർ പൊതുജനങ്ങളുടെ മിത്രങ്ങളായി പ്രവർത്തിക്കണമെന്നും വനം വകുപ്പ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കിയ പ്രവർത്തനം സംസ്ഥാനത്തിന് മാതൃകയാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയിഞ്ചിലുൾപ്പെട്ട വിലങ്ങാടി- മച്ചിമൂല, മച്ചിമൂല – പന്നിക്കൽ തൂക്കുവേലിയുടെ പ്രവർത്തനോദ്ഘാടനവും അമരക്കുനി ടൈഗർ ഓപ്പറേഷനിൽ പങ്കെടുത്ത വനം വകുപ്പ് ജീവനക്കാരെ ആദരിച്ച് സംസാരിക്കുകയെന്നും മന്ത്രി. വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പ്രയോജനകരമായി പൂർത്തിയാക്കാനും നടപ്പാക്കാനും കഴിയണമെങ്കിൽ ജനകീയ ഐക്യം വളർത്തിയെടുക്കണം. അമരക്കുനി ടൈഗർ ഓപ്പറേഷൻ പരസ്പര ധാരണയുടെ വിജയമാണ്. സംസ്ഥാനത്തെ വന മേഖലകളെ 12 സോണായി തിരിക്കുകയും അതിൽ ഏഴ് മേഖല ഹോട്ട്സ്പോട്ടായി നിർണയിക്കുകയും ചെയ്തിട്ടുണ്ട്. വന മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരു മോണിറ്ററിങ് വിഭാഗത്തെ ഉറപ്പാക്കും. ആവശ്യമായിടത്ത് സേനയെ സജ്ജമാക്കി എളുപ്പത്തിൽ എത്തിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. വനപാലകർക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ആയുധങ്ങൾ വാങ്ങി വിതരണം ചെയ്യും. വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് വനാതിർത്തികളിൽ നിർമ്മിക്കുന്ന 200 നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കും. മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നത് ജനങ്ങൾക്ക് സുരക്ഷാ കരുതൽ സ്വീകരിക്കുന്നതിന് സഹായകരമാകും. ആർ.ആർ.ടികളുടെ എണ്ണം വർദ്ധിപ്പിക്കും. ഇരുളം ഫോറസ്റ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ അമരക്കുനി ടൈഗർ ഓപ്പറേഷനിൽ സ്തുത്യർഹ സേവനം നടത്തിയ ജീവനക്കാർ, ആർ ആർടി അംഗങ്ങൾ, ഫോറസ്റ്റ് വെറ്റിറിനറി സംഘം, റവന്യൂ ‘ പോലിസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ പൊതുജനങ്ങൾ എന്നിവരെ മന്ത്രി ആദരിച്ചു. ചേകാടി വനസംരക്ഷണ സമിതി എസ്.എഫ്. ഡി.എ ഫണ്ട് മുഖേന ലഭ്യമാക്കിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണം, പുൽപ്പള്ളി ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർക്ക് ജാക്കറ്റ്, ഷൂ, ഹൈ ബീം സർച്ച് ലൈ്റ്റ് എന്നിവയുടെ വിതരണം, ജീവനകാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം, എൽഇ ഡി ടോർച് വിതരണം മന്ത്രി നിർവ്വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷനായ പരിപാടിയിൽ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ഡിഎഫ്ഒ മാരായ അജിത്ത് കെ രാമൻ, കെ.ജെ മാർട്ടിൻ ലോവൽ, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, സോഷൽ ഫോറസ്ട്രി എ.സി. എഫ് ഹരിലാൽ, സി.എം ശിവരാമൻ, അഡ്വ. എൻ.കെ വർഗ്ഗീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...