നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ എൻ.എഫ്. പി.ഒ. ചികിത്സാ ഫണ്ട് കൈമാറി.
പുൽപ്പള്ളി: മറുനാടൻ ഇഞ്ചി കർഷകരുടെ കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്. പി.ഒ.) ചാരിറ്റി വിഭാഗം സംഘടനയുടെ ചികിത്സാ സഹായം കൈമാറി. സംഘടനയുടെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ച് ചികിത്സവേണ്ടി വന്നാൽ ചാരിറ്റി ഫണ്ടിൽ നിന്ന് സഹായം നൽകും. ആദ്യ കാല അംഗം ഇസ്മായിൽ ബാവയുടെ കുടുംബത്തിന് 2, 67,000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ എൻ.എഫ്. പി.ഒ ചെയർമാൻ ഫിലിപ്പ് ജോർജ്, ചാരിറ്റി കൺവീനർ കെ.പി.ജോസ്, റെഫസൽ, ജോയി ഇരട്ടമുണ്ട, കെ.എ. ജോഷി , ജോഷി, ട്രഷറർ സണ്ണി നീലഗിരി തുടങ്ങിയവർ സംബന്ധിച്ചു. മുണ്ടക്കൈ – ചൂരൽ മല ദുരിത ബാധിതർക്ക് എൻ. എഫ്.പി. ഒ രണ്ട് കോടി രൂപയുടെ സന്നദ്ധ പ്രവർത്തനം നടത്തുമെന്നും ഇതിൽ മൂന്ന് ഓട്ടാറിക്ഷകൾ നൽകി കഴിഞതായും ഭാരവാഹികൾ പറഞ്ഞു.
More Stories
നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
നവലോക സൃഷ്ടിക്കായി ലെൻസ്ഫെഡ് മുന്നിട്ടിറങ്ങണം: മന്ത്രി ഒ ആർ. കേളു
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
വിപുലമായ ജനപങ്കാളിത്തത്തോടെ മെക് 7 വയനാട് ജില്ലാ മെഗാ സംഗമം
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
ഹയാക്കോൺ 1.0 : ഫ്യൂച്ചർ കേരള മിഷൻ്റെ രാജ്യാന്തര കുളവാഴ കോൺഫറൻസ് ജനുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ.
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു
പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ്...
