വൈത്തിരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രസിഡണ്ട് എം വി വിജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൃഷിഓഫീസർ അഖിൽ പി സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റൻറ് ഡയറക്ടർ മാർക്കറ്റിംങ്ങ് ചിത്ര ആർ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിനിഷ് ഒ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രസ്തുത പരിപാടിയിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ,വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷിക വികസന സമിതി അംഗങ്ങൾ , കുരുമുളക് സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ- സാംസ്കാരിക – വ്യാപാര രംഗത്തെ പ്രമുഖർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി അസിസ്റ്റന്റ് മഹേഷ് സി.കെ നന്ദി പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന കാർഷിക സെമിനാർ റിട്ടയേർഡ് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.വിക്രമൻ നയിച്ചു.
. പുൽപ്പള്ളി: മറുനാടൻ ഇഞ്ചി കർഷകരുടെ കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്. പി.ഒ.) ചാരിറ്റി വിഭാഗം സംഘടനയുടെ ചികിത്സാ സഹായം കൈമാറി. സംഘടനയുടെ അംഗങ്ങൾക്കും...
. കൽപ്പറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഡി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ. കെ. ഗോപി....
മീനങ്ങാടി : ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യയെ തുടർന്ന് രാഷ്ട്രീയ ലാഭം കൊയ്യുക എന്ന ഏക ലക്ഷ്യത്തോടെ സി.പി.എമ്മും പാർട്ടി ശത്രുക്കളും ചേർന്ന് ഐസി ബാലകൃഷ്ണൻ...
മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി ടി സുഭാഷ് സംവിധാനം നിർവഹിച്ച " ദുരന്തം "എന്ന നാടകം മൂന്നാം സ്ഥാനവും...
കൽപ്പറ്റ : മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്...
ബത്തേരി: ഇന്നലെ രാത്രി അമരക്കുനിയിൽ കൂട്ടിലായ കടുവയെ ഇന്ന് വനപാലകർ പരിശോധിച്ചു. ഡി.എഫ്.ഒ. അജിത്ത് കെ. രാമൻ, വെറ്റിനറി ഡോക്ടർ മാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ...