എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ എന്റെ നാടും നാട്ടുകാരും സിനിമകളും എന്ന സെഷനിൽ പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ്.
വയനാട്ടുകാരൻ ആയതിന്റെ പേരിൽ നേരിട്ടിട്ടുള്ള കളിയാക്കലുകളെപറ്റിയും വയനാടിനെപറ്റി മറ്റുജില്ലക്കാർക്കുള്ള തെറ്റിദ്ധാരണകളെ പറ്റിയും ബേസിൽ പറഞ്ഞു, ‘വയനാട് ആണ് നാട് എന്ന് പറയുമ്പോൾ നിങ്ങളൊക്കെ വള്ളിയിൽ തൂങ്ങിയല്ലേ യാത്രചെയ്യുന്നത്’ എന്നൊക്കെ പോലെയുള്ള അടിസ്ഥാനരഹിതമായ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്.
എന്നാൽ, വയനാട് ആണ് എന്റെ ശക്തി, ഇവിടത്തെ ഗ്രാമീണതയും സാംസ്കാരിക വൈവിധ്യങ്ങളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് , മിന്നൽ മുരളി പോലൊരു സിനിമയ്ക്ക് ഇന്ത്യക്ക് പുറത്തും ആരാധകർ ഉണ്ടായതിൽ വയനാടിന്റെ പശ്ചാത്തലം ഒരു കാരണമാണ് ബേസിൽ പറഞ്ഞു.
ഒരു സിനിമ പുറത്തിറങ്ങുന്ന ദിവസം തന്നെ തീയേറ്ററിലേക്ക് എത്തുന്നത് എല്ലാകാലത്തും യുവാക്കളാണ് അതിനാൽ പുതുതലമുറയോട് ചേർന്നു നിൽക്കുന്ന കഥാപത്രങ്ങൾ സൃഷ്ടിക്കുക എന്നത് അനിവാര്യതയാണെന്ന്. അങ്ങനെയാണ് കുറുക്കൻമൂല എന്ന കുഗ്രാമത്തിൽ നിന്നും ‘അബിബാസ്’ എന്ന ഷർട്ട് ഇട്ട് നടക്കുന്ന, അമേരിക്ക സ്വപ്നം കാണുന്ന ജയ്സണെ പോലുള്ള കഥാപാത്രങ്ങൾ പിറവി എടുത്തതെന്നും ബേസിൽ പറഞ്ഞു.
‘സ്ത്രീശാക്തീകരണത്തിനായി തല്ലുകൊള്ളുന്ന നായകൻ എന്നൊരു പരിഹാസം ഞാൻ നേരിട്ടിട്ടുണ്ട്, ജയ ജയ ഹേ പോലുള്ള സിനിമകൾ സ്ത്രീശാക്തീകരണം കാണിക്കുമ്പോൾ അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് പ്രചോദനം ഭാര്യ എലിസബത്താണ്. പുരുഷ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന തല്ലുകൊള്ളുന്ന കരയുന്ന കഥാപാത്രങ്ങൾ ഉണ്ടാകുന്നത് ഞാനും അങ്ങനെയൊരു മനുഷ്യനായത്കൊണ്ടാണ്. നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ , പ്രതികരിക്കുന്ന , സ്വയം പര്യാപ്തരായ പെൺകുട്ടികൾ ഉണ്ടാകണമെന്ന് ബേസിൽ ജോസഫ് പറഞ്ഞു.
സിനിമയുടെ പിന്നാലെ നടന്നിരുന്ന സമയത്ത് വേറെ വല്ല ജോലിയും ചെയ്ത് ജീവിച്ചൂടെ എന്ന് ചോദിച്ച അതേ നാട്ടുകാർ തന്നെ തന്റെ ആദ്യ സിനിമയായ കുഞ്ഞിരാമയണം പുറത്തിറങ്ങിയപ്പോൾ പൊന്നാടയിട്ട് അഭിനന്ദിച്ചു’ എന്ന് പറഞ്ഞപ്പോൾ സദസ്സിലാകെ കരഘോഷങ്ങൾ ഉയർന്നു. വയനാടിന്റെ ഗ്രാമീണ മേഖയിൽനിന്നുള്ള മിഥുൻ മാനുവൽ, സ്റ്റെഫി സേവ്യർ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ ഏറെ പ്രതീക്ഷ നൽകുന്നു എന്നും അവരോടൊപ്പം ഭാവിയിൽ വയനാട്ടിൽ നിന്ന് തനതായൊരു സിനിമ ചെയ്യാൻ സാധ്യത ഉണ്ടാകാമെന്നും ബേസിൽ പറഞ്ഞു.
കൽപ്പറ്റ: എസ്.എഫ്.ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയയും...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. റവന്യൂ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...
കല്‍പ്പറ്റ: കേരളാ കാര്‍ഷിക സര്‍വകലാശാലയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒന്‍പതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതല്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക...
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്...
കൽപ്പറ്റ: : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ...
കൃത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം ....