എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ എന്റെ നാടും നാട്ടുകാരും സിനിമകളും എന്ന സെഷനിൽ പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ്.
വയനാട്ടുകാരൻ ആയതിന്റെ പേരിൽ നേരിട്ടിട്ടുള്ള കളിയാക്കലുകളെപറ്റിയും വയനാടിനെപറ്റി മറ്റുജില്ലക്കാർക്കുള്ള തെറ്റിദ്ധാരണകളെ പറ്റിയും ബേസിൽ പറഞ്ഞു, ‘വയനാട് ആണ് നാട് എന്ന് പറയുമ്പോൾ നിങ്ങളൊക്കെ വള്ളിയിൽ തൂങ്ങിയല്ലേ യാത്രചെയ്യുന്നത്’ എന്നൊക്കെ പോലെയുള്ള അടിസ്ഥാനരഹിതമായ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്.
എന്നാൽ, വയനാട് ആണ് എന്റെ ശക്തി, ഇവിടത്തെ ഗ്രാമീണതയും സാംസ്കാരിക വൈവിധ്യങ്ങളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് , മിന്നൽ മുരളി പോലൊരു സിനിമയ്ക്ക് ഇന്ത്യക്ക് പുറത്തും ആരാധകർ ഉണ്ടായതിൽ വയനാടിന്റെ പശ്ചാത്തലം ഒരു കാരണമാണ് ബേസിൽ പറഞ്ഞു.
ഒരു സിനിമ പുറത്തിറങ്ങുന്ന ദിവസം തന്നെ തീയേറ്ററിലേക്ക് എത്തുന്നത് എല്ലാകാലത്തും യുവാക്കളാണ് അതിനാൽ പുതുതലമുറയോട് ചേർന്നു നിൽക്കുന്ന കഥാപത്രങ്ങൾ സൃഷ്ടിക്കുക എന്നത് അനിവാര്യതയാണെന്ന്. അങ്ങനെയാണ് കുറുക്കൻമൂല എന്ന കുഗ്രാമത്തിൽ നിന്നും ‘അബിബാസ്’ എന്ന ഷർട്ട് ഇട്ട് നടക്കുന്ന, അമേരിക്ക സ്വപ്നം കാണുന്ന ജയ്സണെ പോലുള്ള കഥാപാത്രങ്ങൾ പിറവി എടുത്തതെന്നും ബേസിൽ പറഞ്ഞു.
‘സ്ത്രീശാക്തീകരണത്തിനായി തല്ലുകൊള്ളുന്ന നായകൻ എന്നൊരു പരിഹാസം ഞാൻ നേരിട്ടിട്ടുണ്ട്, ജയ ജയ ഹേ പോലുള്ള സിനിമകൾ സ്ത്രീശാക്തീകരണം കാണിക്കുമ്പോൾ അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് പ്രചോദനം ഭാര്യ എലിസബത്താണ്. പുരുഷ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന തല്ലുകൊള്ളുന്ന കരയുന്ന കഥാപാത്രങ്ങൾ ഉണ്ടാകുന്നത് ഞാനും അങ്ങനെയൊരു മനുഷ്യനായത്കൊണ്ടാണ്. നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ , പ്രതികരിക്കുന്ന , സ്വയം പര്യാപ്തരായ പെൺകുട്ടികൾ ഉണ്ടാകണമെന്ന് ബേസിൽ ജോസഫ് പറഞ്ഞു.
സിനിമയുടെ പിന്നാലെ നടന്നിരുന്ന സമയത്ത് വേറെ വല്ല ജോലിയും ചെയ്ത് ജീവിച്ചൂടെ എന്ന് ചോദിച്ച അതേ നാട്ടുകാർ തന്നെ തന്റെ ആദ്യ സിനിമയായ കുഞ്ഞിരാമയണം പുറത്തിറങ്ങിയപ്പോൾ പൊന്നാടയിട്ട് അഭിനന്ദിച്ചു’ എന്ന് പറഞ്ഞപ്പോൾ സദസ്സിലാകെ കരഘോഷങ്ങൾ ഉയർന്നു. വയനാടിന്റെ ഗ്രാമീണ മേഖയിൽനിന്നുള്ള മിഥുൻ മാനുവൽ, സ്റ്റെഫി സേവ്യർ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ ഏറെ പ്രതീക്ഷ നൽകുന്നു എന്നും അവരോടൊപ്പം ഭാവിയിൽ വയനാട്ടിൽ നിന്ന് തനതായൊരു സിനിമ ചെയ്യാൻ സാധ്യത ഉണ്ടാകാമെന്നും ബേസിൽ പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...