ഭിന്ന ശേഷി അവകാശ നിയമം പൂർണ്ണമായും നടപ്പാക്കണമെന്ന് ഡിഫറന്റ് ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി. ഈ ആവശ്യമുന്നയിച്ച് സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷി ക്കാർ 28-ന് കൽപ്പറ്റയിൽ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭിന്നശേഷി ക്കാരുടെ ക്ഷേമ പെൻഷൻ വൈകല്യത്തിന്റെ തോതനുസരിച്ച് മൂന്ന് കാറ്റഗറിയായി തിരിച്ച് കേന്ദ്ര സർക്കാർ വിഹിതം വർദ്ധിപ്പിച്ച് പെൻഷൻ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. നിരാമയ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണമെന്നും താൽകാലിക ജോലി ചെയ്തു പിരിച്ചുവിടപ്പെട്ട ഭിന്നശേഷി ക്കാരെ സർവീസിൽ സ്ഥിരപ്പെടുത്തണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് സമരുന്ന് ഭാരവാഹികൾ പറഞ്ഞു.