മേപ്പാടി – ചൂരൽമല ദുരന്തത്തിൽ  നിരാലംബരായ   രക്ഷിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ  വിതരണം ചെയ്തു

മേപ്പാടി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ (BMCF), മറുനാടൻ മലയാളി, ശാന്തിഗ്രാം എന്നിവയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും വിദ്യാഭ്യാസ സഹായ നിധിയായി സമാഹരിച്ച ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ മേപ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന സമ്മേളനത്തിൽ വിതരണം ചെയ്തു.
മേപ്പാടി – ചൂരൽമല ദുരന്തത്തിൽ നിരാലംബരായവരും രക്ഷിതാക്കൾ നഷ്ടപ്പെട്ടവരുമായ 29 വിദ്യാർത്ഥികൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്.
5 ലക്ഷം രൂപ വീതം 10 പേർക്കും, 3.5 ലക്ഷം രൂപ വീതം 12 പേർക്കും 3 ലക്ഷം രൂപവീതം 5 പേർക്കും 2.5 ലക്ഷം രൂപവീതം 2പേർക്കും ആയി ആകെ 29 പേർക്ക് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
മറുനാടൻ മലയാളിയുടെ പ്രേക്ഷകരിൽ നിന്നും ബ്രിട്ടണിൽ ജോലി ചെയ്യുന്നവരിൽ നിന്നും സ്‌ക്കെ ഡൈവിംഗ് ഉൾപ്പെടയുള്ള മാർഗ്ഗങ്ങളിലൂടെ സമാഹരിച്ച 100 % തുകയോടൊപ്പം ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റെ 25% ടാക്സ്‌ റീഫണ്ടും ചേർത്ത് 125% മാക്കി ദുരിതബാധിതർക്ക് നൽകിയാണ് സംഘാടകർ മാതൃകയായത്.* സംഭാവന നൽകിയവരുടെ വിവരങ്ങളും തുകകളും ഏവർക്കും ലഭ്യമാകുന്ന തരത്തിൽ 100 % സുതാര്യമാക്കിയാണ് BMCF, മറുനാടൻ മലയാളി – ശാന്തിഗ്രാം ടീം ഈ ദൗത്യം നിർവ്വഹിച്ചത്. രാവിലെ 10 മണിക്ക് വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു അദ്ധ്യക്ഷത വഹിച്ചു.
മറുനാടൻ മലയാളി ചീഫ് എഡിറ്ററും BMCF സ്ഥാപക ചെയർമാനുമായ ഷാജൻ സ്കറിയ ആമുഖ പ്രഭാഷണം നടത്തി.
പദ്ധതിയുടെ കോ- ഓർഡിനേറ്റർ അജയ് വയനാട് ചൂരൽമലയിലെ അനുഭവങ്ങൾ അവതരിപ്പിച്ചു.
സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സഹായനിധിയുടെ വിതരണവും അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ. നിർവ്വഹിച്ചു.
BMCF മുൻ വൈസ് ചെയർമാനും അഡ്വൈസറി ബോർഡ് അംഗവുമായ സോണി ചാക്കോ, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധ രാമസ്വാമി, വികസനകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ നാസർ ബി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ രാധാമണി ടീച്ചർ,കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ചൂരൽമല ഡിവിഷൻ മെമ്പർ രാഘവൻ സി, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് വാർഡ് മെമ്പർ ജോബിഷ് കുര്യൻ, അട്ടമല വാർഡ് മെമ്പർ എൻ. കെ. സുകുമാരൻ, ചൂരൽമല വാർഡ് മെമ്പർ നൂറുദ്ധീൻ സി. കെ,പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി, രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസിഡൻ്റ് റഷീദ് പറമ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ കൺവീനർ ആർഷഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ സ്വാഗതവും ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ കൃതജ്ഞയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post  ഉരുൾപൊട്ടൽ മുന്നറിയിപ്പ്: സംസ്ഥാന സ്കൂ‌ൾ ശാസ്ത്രമേളയിൽ അഭിമാന നേട്ടവുമായി മോഹിത് പി.ഷാജിയും സി.വി.ശരണ്യയും.
Next post മിയയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മൂലന്‍സ് ഗ്രൂപ്പ്
Close

Thank you for visiting Malayalanad.in