കല്‍പ്പറ്റ: എ ഐ സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിന്റെ സംസ്ഥാന ഘടകമായ കേരള പ്രദേശ് ഒ ബി സി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ വയനാട് ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ചൂരല്‍മല സ്നേഹകവാടത്തില്‍ പുഷ്പാര്‍ച്ച നടത്തിക്കൊണ്ട് ആരംഭിച്ചതായി ദേശീയ കോര്‍ഡിനേറ്റര്‍മാരായ പി സുഭാഷ് ചന്ദ്രബോസും. ആദിലിംഗ പെരുമാളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഒ ബി സി വിഭാഗത്തിന് ഗുണകരമായ ആവശ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജാതി തിരിച്ചുള്ള സെന്‍സസ് നടപ്പാക്കുമെന്നും സ്വകാര്യമേഖലയില്‍ ഒ ബി സി സംവരണം കൊണ്ടുവരുമെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ദോഷകരമായ പൗരത്വബില്ല് റദ്ദാക്കുമെന്നും, ക്രീമിലെയറിന്റെ വരുമാനപരിധി എട്ട് ലക്ഷം രൂപയില്‍ നിന്നും 12 ലക്ഷം രൂപയായി വര്ധിപ്പിക്കുമെന്നുള്ളതടക്കമുള്ള വാഗ്ദാനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ അധികാരം ലഭിക്കാത്തതിനാല്‍ നടപ്പിലാക്കാനായില്ല. ഭാവിയില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ ബി ജെ പി സര്‍ക്കാര്‍ അവഗണിക്കുന്ന, മുകളില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും ഇരുവരും പറഞ്ഞു. രാഹുല്‍ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങള്‍ നല്കിയ വലിയ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിലായി ഉയര്‍ത്തി മോദി സര്‍ക്കാരിന്റെ അവഗണനകള്‍ക്കുള്ള താക്കീതായി മാറുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, ജനറല്‍ സെക്രട്ടറി സി ടി ചന്ദ്രന്, വയനാട് ജില്ലാ ചെയര്‍പേഴ്സണ്‍ തുളസി റെജിന്‍, സംസ്ഥാന സെക്രട്ടറി സജീവ് ചോമാടി എന്നിവര്‍ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...