പ്രിയങ്കാഗാന്ധിയുടെ വിജയത്തിനായി ഒ ബി സി കോണ്‍ഗ്രസ് പ്രചരണം തുടങ്ങി

കല്‍പ്പറ്റ: എ ഐ സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിന്റെ സംസ്ഥാന ഘടകമായ കേരള പ്രദേശ് ഒ ബി സി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ചൂരല്‍മല സ്‌നേഹകവാടത്തില്‍ പുഷ്പാര്‍ച്ച നടത്തിക്കൊണ്ട് ആരംഭിച്ചതായി ദേശീയ കോര്‍ഡിനേറ്റര്‍മാരായ പി സുഭാഷ് ചന്ദ്രബോസും. ആദിലിംഗ പെരുമാളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഒ ബി സി വിഭാഗത്തിന് ഗുണകരമായ ആവശ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജാതി തിരിച്ചുള്ള സെന്‍സസ് നടപ്പാക്കുമെന്നും സ്വകാര്യമേഖലയില്‍ ഒ ബി സി സംവരണം കൊണ്ടുവരുമെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ദോഷകരമായ പൗരത്വബില്ല് റദ്ദാക്കുമെന്നും, ക്രീമിലെയറിന്റെ വരുമാനപരിധി എട്ട് ലക്ഷം രൂപയില്‍ നിന്നും 12 ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്നുള്ളതടക്കമുള്ള വാഗ്ദാനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ അധികാരം ലഭിക്കാത്തതിനാല്‍ നടപ്പിലാക്കാനായില്ല. ഭാവിയില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ ബി ജെ പി സര്‍ക്കാര്‍ അവഗണിക്കുന്ന, മുകളില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും ഇരുവരും പറഞ്ഞു. രാഹുല്‍ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ വലിയ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിലായി ഉയര്‍ത്തി മോദി സര്‍ക്കാരിന്റെ അവഗണനകള്‍ക്കുള്ള താക്കീതായി മാറുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, ജനറല്‍ സെക്രട്ടറി സി ടി ചന്ദ്രന്‍, വയനാട് ജില്ലാ ചെയര്‍പേഴ്‌സണ്‍ തുളസി റെജിന്‍, സംസ്ഥാന സെക്രട്ടറി സജീവ് ചോമാടി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പരപ്പൻപ്പാറയിൽ നിന്നും ലഭിച്ച മൃതദേഹ ഭാഗം സർവ്വ മത പ്രാർത്ഥനയോടെ സംസ്കരിച്ചു.
Next post മുഖ്യമന്ത്രിയെത്തി: ഇടതു നേതാക്കളും നാളെ വയനാട്ടിൽ: ശക്തി പ്രകടനം കൽപ്പറ്റയിൽ
Close

Thank you for visiting Malayalanad.in