ഡി. ഡി. യു. ജി. കെ.വൈ. ഭക്ഷ്യ മേള നാളെ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിൽ

നൈപുണ്യ വികസനവും സംരംഭകത്വവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന DDUGKY യുടേയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിൽ 14ന് തിങ്കളാഴ്ച ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.
DDUGKY യുടേയും കുടുംബശ്രീയുടെയും കീഴിൽ ഹോട്ടൽ മാനേജ്മെൻറ്, ഏവിയേഷൻ എന്നീ കോഴ്സുകളാണ് ലൗ ഗ്രീൻ അക്കാദമിയിൽ നടക്കുന്നത്. പഠനത്തിൻറെ ഭാഗമായാണ് വിവിധ ബാച്ചുകളിലെ 175 കുട്ടികൾ ഭക്ഷ്യമേളയും ഡെമോ എയർപോർട്ട് പ്രദർശനവും നടത്തുന്നത്.
പഠനം നടത്തുന്ന മുഴുവൻ വിദ്യാർഥിനി വിദ്യാർത്ഥികളും അഭിമുഖങ്ങളിൽ വിജയിച്ച് ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളിൽ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മൂന്നുമാസത്തെ കോഴ്സുകളിലൂടെ 18 നും 35നും ഇടയിലുള്ള യുവതിയുവാക്കൾക്ക് പഠനസൗകര്യവും ഹോസ്റ്റൽ സൗകര്യവും നൽകി മികച്ച തൊഴിലവസരങ്ങൾ ആണ് അക്കാദമി ഉറപ്പാക്കുന്നത്. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, അസിസ്റ്റന്റ് കലക്ടർ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി. കെ.ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post 24 മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സമാപിച്ചു
Next post ആൻലിയ മാത്യുവിന് പൾസ് എമർജൻസി ടീം സ്വീകരണം നൽകി
Close

Thank you for visiting Malayalanad.in