ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വാർഷിക പൊതുയോഗം നടത്തി 

മീനങ്ങാടി : ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ ജനറൽ ബോഡിയോഗം നടത്തി. വയനാട് ജില്ലയിലെ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് പൊതുയോഗം വിശദമായി ചർച്ച ചെയ്തു. വയനാട്ടിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി എത്തിക്കാനുള്ള അടിയന്തിരനടപടികൾ വിപുലമായി സംഘടനാതലത്തിൽ ഉടൻ തുടങ്ങാൻ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി രമിത് രവി (ജില്ലാ പ്രസിഡന്റ് ) അനീഷ്‌ വരദൂർ (ജില്ലാ ജനറൽ സെക്രട്ടറി ) മനു മത്തായി ( ട്രഷറർ ) തുടങ്ങിയവരെ യോഗം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : വിനോദ്, ഷീന ( വൈസ് പ്രസിഡന്റുമാർ ) ദിലീപ്, ലിമേഷ് മാരാർ ( ജോയിന്റ് സെക്രട്ടറിമാർ ) അജൽ കെ ജോസ് (ആക്ട ജില്ലാ കോർഡിനേറ്റർ )

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ നോർത്ത് വെസ്റ്റ് സോൺ കായിക മേള സംഘടിപ്പിച്ചു.
Next post വയനാട് ജില്ലാ സ്കൂൾ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നടത്തി.
Close

Thank you for visiting Malayalanad.in