മേപ്പാടി:നഴ്സിംഗ് വിദ്യാർത്ഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, നോർത്ത് വെസ്റ്റ് സോൺ, കേരള ഘടകം വെലോസിറ്റ 2K24 എന്ന പേരിൽ കായിക മേള സംഘടിപ്പിച്ചു. ഡോക്ടർ മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആതിഥേയത്തിൽ നടത്തിയ മേള ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത ഉദ്ഘാടനം നിർവഹിച്ചു. ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആന്റണി, ടിഎൻഎഐ മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ മുഹമ്മദ് റാഫി , ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ എന്നിവർ ആശംസകൾ അറിയിച്ചു. കൽപ്പറ്റ എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ദിന മത്സരങ്ങൾ ഒളിമ്പ്യൻ ഒ. പി. ജെയ്ഷ ഉദ്ഘാടനം നിർവഹിച്ചു. സോണൽ ചെയർപേഴ്സൺ സഹദ് ഷംനാദ്, ഡോക്ടർ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആന്റണി, വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, വയനാട് ജില്ലാ അത്ത്ലെറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, മലപ്പുറം ജില്ലാ കോർഡിനേറ്റർ മുഹമ്മദ് റാഫി, കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഹരിപ്രസാദ് പി. ബി, അസംപ്ഷൻ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ ഡോക്ടർ സ്മിത റാണി എസ് എന്നിവർ ആശംസകൾ അറിയിച്ചു. 32 യൂണിറ്റുകൾ പങ്കെടുത്ത കായികമേളയിൽ 58 പോയിന്റുകളോട് കൂടി ഇ .എം. എസ് കോളേജ് ഓഫ് നഴ്സിംഗ്, പെരിന്തൽമണ്ണ ഓവർഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി, 35 പോയിന്റോടുകൂടി നിർമല കോളേജ് ഓഫ് നഴ്സിംഗ് ഫസ്റ്റ് റണ്ണർ അപ്പും, 33 പോയിന്റുകളോടുകൂടി ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് സെക്കന്റ് റണ്ണർ അപ്പുമായി, ഇ എം എസ് കോളേജ് ഓഫ് നഴ്സിങ്ങിലെ പ്രണവ് കൃഷ്ണയും നിർമ്മല കോളേജ് ഓഫ് നഴ്സിങ്ങിലെ ടീമോൾ ഡേവിസും വ്യക്തിഗത ചാമ്പ്യൻമാരായി..സോണൽ ഭാരവാഹികൾ നേതൃത്വം കൊടുത്ത കായിക മേളയിൽ കോഴിക്കോട്,മലപ്പുറം, വയനാട് ജില്ലകളിലെ 32 നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 700 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...