വയനാട് ജില്ലാ സ്കൂൾ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മാനന്തവാടി അമൃത ജിംനേഷ്യത്തിൽ വെച്ച് നടത്തി. ജി.വി രാജ അവാർഡ് ജേതാവും, നാഷണൽ പവർലിഫ്റ്റിങ് ചാമ്പ്യനും,ബോഡിബിൽഡിങ് ചാമ്പ്യനുമായ എം.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചാടങ്ങിൽ കണിയാരം ഫാ.ജി.കെ.എം. ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപിക വിൻസി വർഗീസ് , കോച്ചസ്മാരായ അരുൺ, ലതീഷ്, സജി, രജിവൻ,ബഷീർ, ഷീൽജോ ദ്വാരക സ്കൂൾ കായികാദ്ധ്യപകനായ സുജിത്ത് എന്നിവർ സംസാരിച്ചു..