പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയയാൾ റിമാൻഡിൽ

കൽപ്പറ്റ : നല്ലൂർനാട് പെരിങ്കുളത്ത് വീട്ടിൽ ഷംനാദ് പെരിങ്കുളത്തി(48)നെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം മുതൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തി വരികയായിരുന്നു. സബ് ഇൻസ്‌പെക്ടർ വിനോദ് ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ്, അനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചൂരൽമല, മുണ്ടക്കൈ ദുരന്തം : മേപ്പാടി പോലീസ് സ്റ്റേഷന് വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ കൈത്താങ്
Next post അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലോക ടൂറിസം ദിനം ആചരിച്ചു.
Close

Thank you for visiting Malayalanad.in