മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകൾക്ക് നേതൃത്വം നൽകുന്നത് ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചെറിയാൻ അക്കരപ്പറ്റി, സീനിയർ സ്പെഷ്യലിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ.അനസ് ബിൻ അസീസ് എന്നിവരാണ്. നെഞ്ചുവേദനയെ തുടർന്ന് ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടോ എന്നറിയുന്നതിനുള്ള ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് 14000 രൂപ ആയിരുന്നത് (ആഞ്ചിയോഗ്രാമും ലാബ് ടെസ്റ്റുകളുമുൾപ്പെടെ) ഇപ്പോൾ 5000 രൂപയും, പ്രസ്തുത ബ്ലോക്ക് മാറ്റുന്നതിനുള്ള ആൻജിയോപ്ലാസ്റ്റിയ്ക്ക് മുൻപ് 90000 രൂപയുണ്ടായിരുന്നത് ഇപ്പോൾ 50000 രൂപയും മാത്രമാണ് ഈ കാലയളവിൽ ഈടാക്കുക. ഒപ്പം ബ്ലോക്കുകളുടെ എണ്ണം കൂടുതലാണെങ്കിൽ അധികമായി വരുന്ന ഓരോ സ്റ്റെന്റിനും 15000 രൂപയായിരിക്കും അധിക തുകയായി അടയ്ക്കേണ്ടിവരിക. കൂടാതെ ഹൃദയത്തിന്റെ ന്യൂനതകൾ നേരത്തേ കണ്ടെത്തി വേണ്ട മുൻകരുതലുകളും ചികിത്സകളും എടുക്കാൻ വേണ്ട വിവിധ ഹാർട്ട് ചെക്ക് അപ്പ് പാക്കേജുകളും ഈ ഹൃദയ ദിനത്തിൽ നൽകുന്നു. എക്കോ സ്ക്രീനിങ്, എൽ ഡി എൽ, ട്രൈഗ്ലിസറൈഡ്സ്, ആർ ബി എസ്, ബ്ലഡ് യൂറിയ, ക്രിയാറ്റിനിൻ, ഇ സി ജി, കാർഡിയോളജി കൺസൾട്ടേഷൻ, ഡയറ്റീഷ്യൻ കൺസൾട്ടേഷൻ, ചെസ്റ്റ് എക്സ് റേ, ഉൾപ്പടെയുള്ള 1600 രൂപയുടെ പാക്കേജിന് ഇപ്പോൾ 699 രൂപയും മേൽ പാക്കേജിനൊപ്പം ടി എം ടി ഉൾപ്പെടെയുള്ള 2700 രൂപയുടെ പാക്കേജിന് ഇപ്പോൾ 999 രൂപയുമാണ്. ഈ ഇളവുകൾ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെ ലഭ്യമാണ്. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യങ്ങളും ഹൃദ്രോഗ വിഭാഗത്തിൽ നിലവിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8111881086 എന്ന നമ്പറിലോ 8111881129 എന്ന നമ്പറിലോ വിളിക്കുക.
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...