പ്രതിഭകളെത്തേടി ആകാശ്; ആന്‍തെ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബറില്‍ .

തൃശൂർ: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉയര്‍ന്ന മാര്‍ക്കുള്ള 100 വിദ്യാര്‍ഥികള്‍ക്കും 11, 12 ക്ലാസുകളിലെ 50 പേര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ മുഴുവന്‍ ചിലവും വഹിക്കുന്ന അഞ്ചുദിന യാത്ര സൗകര്യപ്പെടുത്തും. പരീക്ഷ ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുണ്ട്. നീറ്റ്, ജെ.ഇ.ഇ മെയിന്‍, അഡ്വാന്‍സ് റാങ്കുകള്‍ നേടിയ പലരും അവരുടെ പരിശ്രമം ആരംഭിച്ചത് ആന്‍തെയ്‌ക്കൊപ്പമാണ്. anthe.aakash.ac.in എന്ന വെബ്‌സൈറ്റിലോ അടുത്ത ആകാശ് സെന്ററില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. ഒക്‌ടോബര്‍ 20 മുതല്‍ 27 വരെ രാവിലെ 10.30 മുതല്‍ 11.30 വരെയാണ് ഓഫ്‌ലൈന്‍ പരീക്ഷകള്‍. രാജ്യമാകെ 315 കേന്ദ്രങ്ങളിലായി നടക്കും. ഓണ്‍ലൈന്‍ പരീക്ഷ 19 മുതല്‍ 27 വരെ അനുയോജ്യമായ ഏത് സമയത്തും ചെയ്യാം. 90 മാര്‍ക്കിന്റെ 40 ചോദ്യങ്ങളാണ് ഉണ്ടാവുക. 8,9 ക്ലാസുകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, മെന്റല്‍ എബിലിറ്റി ചോദ്യങ്ങളുണ്ടാവും. മെഡിക്കല്‍ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന പത്താം ക്ലാസുകാര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത് സ്, മെന്റല്‍ എബിലിറ്റി ചോദ്യങ്ങളുണ്ടാകും. എന്‍ജിനിയറിങ് താല്‍പ്പര്യമുള്ളവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, മെന്റല്‍ എബിലിറ്റി ചോദ്യങ്ങളും ആയിരിക്കും. നീറ്റ് ഉദ്ദേശിക്കുന്ന 11, 12 ക്ലാസുകാര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിലും എന്‍ജിനിയറിങ് ഉദ്ദേശിക്കുന്നവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവയിലും ആയിരിക്കും ചോദ്യങ്ങള്‍. ഓണ്‍ലൈന്‍ പരീക്ഷ തുടങ്ങുന്നതിന് മൂന്നു ദിവസം മുന്‍പു വരെയും ഓഫ്‌ലൈന്‍ പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പു വരെയും അപേക്ഷിക്കാം. 200 രൂപയാണ് പരീക്ഷാ ഫീസ്. ഓഗസ്റ്റ് 15നു മുന്‍പാണെങ്കില്‍ 100 രൂപ മതി. പത്താം ക്ലാസുകാര്‍ക്ക് നവംബര്‍ എട്ടിനും എട്ട്, ഒന്‍പ് ക്ലാസുകാര്‍ക്ക് 13നും 11, 12 ക്ലാസുകാര്‍ക്ക് 16നുമാണ് ഫലപ്രഖ്യാപനം.

വാര്‍ത്താസമ്മേളനത്തില്‍ മേഖലാ മേധാവി അരുൺ വിശ്വനാഥ്, ബ്രാഞ്ച് മേധാവി സുജിത്ത് പി., അക്കാദമിക് മേധാവികളായ ഭാനുപ്രിയ, പി. ലക്ഷ്മിപതി, ആർ. മേനോൻ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തങ്ങയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
Next post സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു
Close

Thank you for visiting Malayalanad.in