കോഴിക്കോട്: ഹെര്‍ബസ് ആന്‍ഡ് ഹഗ്സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിവേഗം പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായി തനൂറ ശ്വേതമനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തങ്ങളുടെ സംരംഭത്തിന്റെ പ്രധാനലക്ഷ്യം അയ്യായിരംവര്‍ഷത്തോളം പഴക്കമുള്ള ആയുവേദ ട്രഡീഷനെ ഇന്നവേറ്റീവായ മോഡേന്‍ ടെക്നോളജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് തനൂറ പറഞ്ഞു. ആദ്യഘട്ടമായി ഹെര്‍ബസ് ആന്‍ഡ് ഹഗ്സ് എന്ന ബ്രാന്‍ഡിലൂടെ 42ഓളം പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റിലേക്ക് ഇറക്കും. അതോടൊപ്പം നിര്‍മാണ യൂണിറ്റ് ബാലുശേശ്ശരി കെ.എസ്.ഐ.ഡി.സിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് പുറമെ അഞ്ചേക്കറോളംവരുന്ന ഹെര്‍ബല്‍ ഗാര്‍ഡന്‍സും, അതിനോടനുബന്ധിച്ച് ഫീല്‍ ഹെര്‍ബല്‍ എക്പീരിയന്‍സ് സെന്ററും ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ചടങ്ങില്‍ ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ കോഴിക്കോട് ജനറല്‍ മാനേജര്‍ രഞ്ജിത്ത്, കമ്പനി ഡയറക്ടര്‍ അബൂബക്കര്‍, ഓപ്പറേഷന്‍സ് ഹെഡ് കെ.വി. നിയാസ്, ഡോ രാജേഷ്, ഡോ. കോണ്‍ഗ്രസി, ഡോ. ഷിറിന്, ഡോ. സ്നേഹ, ഡോ.അമ്മു, ഡോ. സ്നേഹ പ്രകാശ് എന്നിവര്‍ പങ്കെടുത്തു. പുതിയ സംരംഭം ആരോഗ്യ പരിപാലന മേഖലയില്‍ ഉയര്‍ന്ന നിലവാരം സംരക്ഷിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...