കോഴിക്കോട്: ഹെര്‍ബ്സ് ആന്‍ഡ് ഹഗ്സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്ടസും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിവേഗം പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായി തനൂറ ശ്വേതമനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തങ്ങളുടെ സംരംഭത്തിന്റെ പ്രധാനലക്ഷ്യം അയ്യായിരംവര്‍ഷത്തോളം പഴക്കമുള്ള ആയുവേദ ട്രഡീഷനെ ഇന്നവേറ്റീവായ മോഡേന്‍ ടെക്നോളജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് തനൂറ പറഞ്ഞു. ആദ്യഘട്ടമായി ഹെര്‍ബസ് ആന്‍ഡ് ഹഗ്സ് എന്ന ബ്രാന്‍ഡിലൂടെ 42ഓളം പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റിലേക്ക് ഇറക്കും. അതോടൊപ്പം നിര്‍മാണ യൂണിറ്റ് ബാലുശേശ്ശരി കെ.എസ്.ഐ.ഡി.സിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് പുറമെ അഞ്ചേക്കറോളംവരുന്ന ഹെര്‍ബല്‍ ഗാര്‍ഡന്‍സും, അതിനോടനുബന്ധിച്ച് ഫീല്‍ ഹെര്‍ബല്‍ എക്പീരിയന്‍സ് സെന്ററും ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ചടങ്ങില്‍ ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ കോഴിക്കോട് ജനറല്‍ മാനേജര്‍ രഞ്ജിത്ത്, കമ്പനി ഡയറക്ടര്‍ അബൂബക്കര്‍, ഓപ്പറേഷന്‍സ് ഹെഡ് കെ.വി. നിയാസ്, ഡോ രാജേഷ്, ഡോ. കോണ്‍ഗ്രസി, ഡോ. ഷിറിന്, ഡോ. സ്നേഹ, ഡോ.അമ്മു, ഡോ. സ്നേഹ പ്രകാശ് എന്നിവര്‍ പങ്കെടുത്തു. പുതിയ സംരംഭം ആരോഗ്യ പരിപാലന മേഖലയില്‍ ഉയര്‍ന്ന നിലവാരം സംരക്ഷിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...