കല്പറ്റ: ഡെന്മാർക്കിലെ കോപ്പൻഹെഗിൽ ജൂൺ 27 മുതൽ 29 വരെ നടന്നുവരുന്ന പ്രസിദ്ധമായ ലോക കോഫി മേളയിൽ വയാടിൻ്റെ സ്വന്തം റോബസ്റ്റ കാപ്പി ആദ്യമായി ലോക കാപ്പി വിപണിക്ക് പരിചയപ്പെടുത്തുന്നു. വ്യവസായ വകുപ്പ്, പ്ലാൻ്റേഷൻ വകുപ്പ്, കിൻഫ്ര എന്നീ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വയനാടൻ കാപ്പിയുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന സർക്കാർ രൂപം നൽകിയ പൊതുമേഖല കമ്പനിയായ കേരള കോഫി ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ പ്രദർശന സ്റ്റാളും കപ്പ് ടേസ്റ്റിങ്ങ് പ്രദർശനവും ഒരുക്കിയത്. കേരള ഡെവലപ്‌മെൻ്റ് ആൻ്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ടാണ് കേരള കോഫി ലിമിറ്റഡ് മുഖേന നടപ്പാക്കുന്നത്. വയനാടൻ കാപ്പിയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനും സവിശേഷമായ വയനാടൻ റോബസ്റ്റ കാപ്പി പ്രത്യേക വാണിജ്യനാമത്തിൽ വിറ്റഴിക്കുന്നതിനും വേണ്ടിയാണ് കർഷക പങ്കാളിത്തത്തോടെ സമഗ്രമായ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
കേരള കോഫി ലിമിറ്റഡ്, ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട്, കിൻഫ്ര, വയനാട് കോഫി ഗ്രോവേഴ്‌സ് അസ്സോസ്സിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക കാപ്പി മേളയിൽ പ്രദർശന സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ ‘കോഫിയുടെ ഏഷ്യയിലെ പ്രഥമ വനിത’യെന്ന് അറിയപ്പെടുന്ന സുനാലിനി മേനോനാണ് വയനാടൻ റോബസ്റ്റ കാപ്പിയെ ലോക കാപ്പി വ്യാപാരികൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും പരിയയപ്പെടുത്തിയത്. വയനാട് ഇന്ത്യൻ ഫൈൻ റോബസ്റ്റ കോഫി എന്ന വാണിജ്യനാമത്തിൽ ഉല്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നതിനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടന്നുവരുന്നു. സ്വദേശത്തും വിദേശത്തുമുള്ള സർവകലാശാലകളും അക്കാദമിക് വിദഗ്ദ്ധരും പദ്ധതിക്ക് പിന്തുണ നൽകിവരുന്നു.
കോഫി ബോർഡ് നടപ്പിലാക്കുന്ന നിങ്ങളുടെ കാപ്പിയെ അറിയുക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട്ടിൽ നിന്നും 331 കാപ്പി സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതിൽനിന്നും ഏറ്റവും മികച്ച 10 കാപ്പി സാമ്പിളുകളാണ് ലോക കാപ്പി വ്യാപാര മേളയിൽ പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം കാപ്പിയുടെ വിവിധ ഉല്പന്നങ്ങളുടെ പ്രദർശനവും രുചിച്ചുനോക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറുകിട കർഷകർ, വൻകിട കർഷകർ, വനിതാകർഷകർ, പട്ടികവർഗ്ഗ കർഷകൻ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 10 അംഗ ടീമാണ് ഡെന്മാർക്കിൽ എത്തിച്ചേർന്നത്. ഇതിൽ വനിത-പട്ടികവർഗ്ഗ കാപ്പികർഷകരെ സംസ്ഥാന സർക്കാർ സ്പോൻസർ ചെയ്തു. വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ വയനാടൻ സ്റ്റാളിന് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട് മേധാവി ജി.ബാലഗോപാൽ ഐഎഎസ് (റിട്ട), മുൻ ഉപാസി ചെയർമാൻ ധർമരാജ് നരേന്ദ്രനാഥ്, വയനാട് കോഫി ഗ്രോവേഴ്‌സ് അസ്സോസ്സിയേഷൻ പ്രസിഡന്റ്റ് അനൂപ് പാലുകുന്ന് , കേരള കോഫി ലിമിറ്റഡ് സ്പെഷ്യൽ ഓഫീസർ ജീവ ആനന്ദ് എന്നിവരാണ് ടീമിന് നേതൃത്വം നൽകുന്നത്.
One thought on “വയനാടൻ റോബസ്റ്റ കാപ്പി ഡെന്മാർക്കിലെ ലോക കാപ്പി കോൺഫറൻസിൽ”
. കൽപ്പറ്റ: പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര...
കൽപ്പറ്റ: യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ റഗുലേഷൻ ആക്ടിൻ്റെ നിബന്ധനകൾ കർഷകർ ഗൗരവത്തിലെടുക്കണമെന്ന് കോഫീ ബോർഡ് സെക്രട്ടറി എം. കുർമറാവു ഐ എ.എസ്. ഇന്ത്യാ കോഫീ ആപ്പ് രജിസ്ട്രേഷന്...
മാനന്തവാടി:. അഞ്ചുകുന്ന് ബോലോറോയും സ്കൂട്ട റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: സ്ത്രീയുടെ നില ഗുരുതരം. റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ദീൻ (35) ആണ്...
മാനന്തവാടി: : കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തില് മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നന് (51) നാണ് പരിക്കേറ്റത്. ഇന്ന് പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ...
ബാംബൂ വില്ലേജിന്റെ ആദ്യ ഓണം നിറങ്ങളുടെയും രുചികളുടെയും ഒരുമയുടെയും ആഘോഷമായി മാറി. ഓരോ യൂണിറ്റും ഒരോവിഭവം സംഭാവന ചെയ്തപ്പോൾ, ഓണസദ്യ ഒരു സമൂഹത്തിൻ്റെ പ്രതീകമായി മാറി. നിറങ്ങളിൽ...
great initiative