മെഡിക്കൽ കോളേജിന് എസ്.ഡി.പി.ഐ. വീൽചെയർ നൽകി.

മാനന്തവാടി :- സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) വയനാട് ജില്ലാ കമ്മറ്റി വയനാട് മെഡിക്കൽ കോളേജിന് വീൽചെയർ നൽകി. പാർട്ടിയുടെ സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി മുൻ ജില്ലാ പ്രസിഡൻ്റ് ടി.പോക്കർ സാഹിബിൻ്റെ ഓർമ്മക്കായാണ് വീൽചെയർ നൽകിയത്. നൂറുകണക്കിന് രോഗികൾ ദിനേന ചികിൽസ തേടിയെത്തുന്ന ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയമായ മെഡിക്കൽ കോളേജ് പരാധീനതയുടെ നേർക്കാഴ്ചയാണ്. ഡയാലിസിസ് സെൻററിലേക്കുള്ള നടവഴി പോലും ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. സ്ഥലപരിമിതിയും മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫിൻ്റെ കുറവും മരുന്നുകളുടെ ദൗർലഭ്യവും തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുകയാണ്. മേൽ ആവശ്യങ്ങളുയർത്തി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട്. പലതവണ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. എന്നിട്ടും അധികൃതർ അവഗണന തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജില്ലാ ആശുപത്രിയുടെ “പേര്മാറ്റം” നടത്തി ബോർഡ് സ്ഥാപിച്ചതല്ലാതെ ഇനിയും പൂർണ്ണാർഥത്തിൽ പ്രവർത്തന സജ്ജമായിട്ടില്ലാത്ത വയനാട് മെഡിക്കൽ കോളേജിന് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: രാജേഷ്, നേഴ്‌സിംഗ് സൂപ്രണ്ട് ശാന്ത, ഹെഡ് നെഴ്സ് ബിനിപോൾ, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻറ് അഡ്വ: കെ.എ അയ്യൂബ്, വൈ:പ്രസിഡൻ്റ് ഇ.ഉസ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ, ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ ഷമീർ, മണ്ഡലം സെക്രട്ടറി സുലൈമാൻ മൗലവി, മുനിസിപ്പൽ പ്രസിഡൻ്റ് ഫൈസൽ പഞ്ചാരക്കൊല്ലി, സെക്രട്ടറി സുബൈർ, സമദ് പിലാക്കാവ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദേശ വനിതക്കെതിരെ ലെംഗികാതിക്രമം; റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പോലീസ് പിടികൂടി
Next post കടുവ കൊന്ന പശുവുമായി നാട്ടുകാരുടെ പ്രതിഷേധം : പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
Close

Thank you for visiting Malayalanad.in