മാനന്തവാടി :- സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) വയനാട് ജില്ലാ കമ്മറ്റി വയനാട് മെഡിക്കൽ കോളേജിന് വീൽചെയർ നൽകി. പാർട്ടിയുടെ സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി മുൻ ജില്ലാ പ്രസിഡൻ്റ് ടി.പോക്കർ സാഹിബിൻ്റെ ഓർമ്മക്കായാണ് വീൽചെയർ നൽകിയത്. നൂറുകണക്കിന് രോഗികൾ ദിനേന ചികിൽസ തേടിയെത്തുന്ന ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയമായ മെഡിക്കൽ കോളേജ് പരാധീനതയുടെ നേർക്കാഴ്ചയാണ്. ഡയാലിസിസ് സെൻററിലേക്കുള്ള നടവഴി പോലും ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. സ്ഥലപരിമിതിയും മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫിൻ്റെ കുറവും മരുന്നുകളുടെ ദൗർലഭ്യവും തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുകയാണ്. മേൽ ആവശ്യങ്ങളുയർത്തി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട്. പലതവണ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. എന്നിട്ടും അധികൃതർ അവഗണന തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജില്ലാ ആശുപത്രിയുടെ “പേര്മാറ്റം” നടത്തി ബോർഡ് സ്ഥാപിച്ചതല്ലാതെ ഇനിയും പൂർണ്ണാർഥത്തിൽ പ്രവർത്തന സജ്ജമായിട്ടില്ലാത്ത വയനാട് മെഡിക്കൽ കോളേജിന് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: രാജേഷ്, നേഴ്‌സിംഗ് സൂപ്രണ്ട് ശാന്ത, ഹെഡ് നെഴ്സ് ബിനിപോൾ, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻറ് അഡ്വ: കെ.എ അയ്യൂബ്, വൈ:പ്രസിഡൻ്റ് ഇ.ഉസ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ, ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ ഷമീർ, മണ്ഡലം സെക്രട്ടറി സുലൈമാൻ മൗലവി, മുനിസിപ്പൽ പ്രസിഡൻ്റ് ഫൈസൽ പഞ്ചാരക്കൊല്ലി, സെക്രട്ടറി സുബൈർ, സമദ് പിലാക്കാവ് തുടങ്ങിയവർ സംബന്ധിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...