ഇന്ന് ലോക അരിവാൾ കോശ ദിനം: യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണമില്ല .

ഇന്ന് ലോക അരിവാൾ കോശ ദിനം. ചികിത്സ കിട്ടാതെ അരിവാൾ രോഗിയായ യുവതി മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം ഇല്ലാതെ അധികൃതർ വയനാട് മെഡിക്കൽ കോളേജിൽ നിന്ന് മകൾ സിന്ധുവി മതിയായ ചികിത്സ ലഭിച്ചില്ലന്ന് വെള്ളമുണ്ട എടത്തിൽ പട്ടികവർഗ്ഗ നഗറിലെ ഗീതയുടെ പരാതിയിലാണ് ഇതുവരെ അന്വേഷണം നടക്കാത്തത്. ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിനാൽ പട്ടികവർഗ്ഗ കമ്മീഷനേയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് ബന്ധുക്കൾ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ സിന്ധു കഴിഞ്ഞ ജൂൺ രണ്ടിനാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബന്ധുക്കൾ ജില്ല മെഡിക്കൽ ഓഫീസർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. വെള്ളമുണ്ട എടത്തിൽ പട്ടികവർഗ്ഗ നഗറിലെ സുരേഷിൻ്റെ ഭാര്യ സിന്ധു (23) കാൽമുട്ടു വേദനയെ തുടർന്നാണ് ജൂൺ ഒന്നിന് രാവിലെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത് ‘. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ ജൂൺ രണ്ടിന് രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിൻ്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരോട് കാര്യം പറഞ്ഞെങ്കിലും നേഴ്സുമാർ ഗീതയോട് തട്ടിക്കയറുകയാണ് ചെയ്തത് ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു പിന്നീട് അവശതയിലായതിനെത്തുടർന്നാണ് ഡോക്ടർ എത്തിയത് അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു മരിച്ച രോഗിയെ തങ്ങളെ സമാധാനിപ്പിക്കാൻ ആയി ഐസിയുവിലേക്ക് കൊണ്ടുപോയെന്നും അമ്മ ഗീത പറഞ്ഞു ഉച്ച കഴിയുന്നതുവരെ സിന്ധുവിനെ വലിയ അവശതകൾ ഒന്നുമുണ്ടായിരുന്നില്ല രാത്രിയോടെ അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നേഴ്സുമാരോട് പറഞ്ഞത് എന്നാൽ മരുന്നല്ല ഭക്ഷണമാണ് വേണ്ടതെന്ന് പറഞ്ഞ് നേഴ്സുമാർ ഭക്ഷണപാത്രം സിന്ധുവിന്റെ മടിയിൽ വച്ചുകൊടുത്തുവെന്നും ഇവർ പറഞ്ഞു 9 മണിയോടെ യാണ് സിന്ധു മരിച്ചത് സിന്ധുവിന്റെ മരണശേഷം നേഴ്സുമാരെ ആശുപത്രിയിൽ നിന്ന് കാണാതായ എന്നും ബന്ധുക്കൾ പരാതിയിൽ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസറും ആരോഗ്യ മന്ത്രിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാത്തതിനാൽ മനുഷ്യാവകാശ കമ്മീഷനും പട്ടികവർഗ്ഗ കമ്മീഷനും പരാതി നൽകുമെന്നും ഇവർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടികൾ പുസ്തക മുതലാളിമാർ ആകണം: പി.ഇസ്മായിൽ കമ്പളക്കാട്
Next post ഫെഡറേഷൻ ഓഫ് ഡെഫ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
Close

Thank you for visiting Malayalanad.in