ഫാദർ മാത്യു കൊല്ലിത്താനം അനുസ്മരണം നടത്തി

കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി‌ സ്കൂൾ സ്ഥാപക മാനേജറും കല്ലോടി സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരിയും ആയിരുന്ന ഫാദർ മാത്യു കൊല്ലിത്താനത്തെ കല്ലോടിയിലെ റിട്ടയേർഡ് അദ്ധ്യാപക സമൂഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടാമത് ചരമ വാർഷികത്തോട് അനുബന്ധിച്ചു കല്ലോടി ഉദയാ വായനശാലയിൽ നടത്തിയ അനുസ്മരണ ചടങ്ങ് കല്ലോടി ഫൊറോനാ ചർച്ച്‌ വികാരി ഫാദർ സജി കോട്ടായിൽ ഉത്ഘാടനം ചെയ്തു. ജാതി മത വർഗ ചിന്തകൾക്ക് അതീതമായി തന്റെ ഇടവകയിലെ മുഴുവൻ ജനങ്ങളെയും ഒന്നായി കാണുവാൻ കഴിഞ്ഞ വലിയ മനുഷ്യ സ്നേഹിയും ജനകീയനുമായ ഒരു മാതൃകാ വൈദികൻ ആയിരുന്നു അദ്ദേഹം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അവരുടെ വീടുകളിൽ നിത്യ സന്ദർശകനായിരുന്നു കൊല്ലിത്താനത് അച്ഛൻ എന്ന് അദ്ദേഹം അനുസ്മരിച്ചു . കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളും ത്യാഗവും അവിസ്മരണീയമാണെന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ കല്ലോടി ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ പ്രിൻസിപ്പൽ ശ്രീ കെ എ ആന്റണി അഭിപ്രായപ്പെട്ടു . കല്ലോടി ഹൈസ്കൂൾ റിട്ടയേർഡ് ടീച്ചേഴ്സ് ഫോറം പ്രെസിഡന്റ് പി എ വർക്കി മാസ്റ്റർ അധ്യഷത വഹിച്ചു. സി റ്റി അബ്രഹം ,എം കെ ജോർജ് , സിസ്റ്റർ ജയാ , പി റ്റി ജോർജ് ,മത്തായി കെ എ ,ഇ യൂ പൈലി ,മത്തായി എൻ യു , ഭാനുമതി എം കെ , അന്നക്കുട്ടി കെ എം , ലിസ്സി മാത്യു , കെ റ്റി ജോസഫ് , പി യു ജോസ് , ജെയിംസ് കെ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അരിവാൾ രോഗിയായ യുവതി മരിച്ചു: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലന്ന് പരാതി
Next post പരിസ്ഥിതി ദിനത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
Close

Thank you for visiting Malayalanad.in