കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഓഫീസ് പരിസരത്ത് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നടത്തി. തുടർന്ന് ജീവനക്കാർ വിവിധ വൃക്ഷത്തൈകൾ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നട്ടു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സി പി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഹേമലത എം ആർ എന്നിവർ സന്നിതരായിരുന്നു