വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ സംഭകർക്കായി സംഘടിപ്പിക്കുന്ന ഛായാമുഖി രണ്ടാം എഡീഷൻ പ്രദർശന വിപണന മേള തുടങ്ങി .കൽപ്പറ്റ എസ.കെ.എം.ജെ ഹൈസ്കൂൾ ഹാളിൽ നടക്കുന്ന വിപണന മേള വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ ഉൽഘടനം ചെയ്തു . കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് മുഖ്യാതിഥി ആയിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇരുപതോളം സംരംഭകർ മേളയിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യം, ടൂറിസം ,ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വനിത സംരംഭകർ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. ഇതാദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള സംരംഭകരും മേളയിൽ പങ്കെടുക്കുന്നുണ്ട്.കുറഞ്ഞ വിലയിൽ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ വാങ്ങാൻ പൊതു ജനങ്ങൾക്ക് മേളയിലൂടെ അവസരം ലഭിക്കുമെന്ന് സംഘടകർ അറിയിച്ചു. മേളയോട് അനുബന്ധിച്ച വിവിധ മേഖലകളിൽ പ്രഗൽഭരായ വനിതകളെ ആദരിച്ചു. വയനാട്ടിൽ നിന്നും ഗുജറാത്തിലെ സോമനാഥ് വരെ ഒറ്റക്ക് സൈക്കിളിൽ സഞ്ചരിച്ചു അപർണ വിനോദ് , യുവശാസ്ത്രജ്ഞയ്ക്കുള്ള കേന്ദ്ര സർക്കാട് ഫെല്ലോഷിപ്പ് നേടിയ വി മോനിഷ , എം എ ഭാരത നാട്യം രണ്ടാം റാങ്ക് നേടിയ ശുഭ ബാബു , സൈക്ലിംഗ് ചാമ്പ്യൻ മഹി സുധി എന്നിവരെ ആദരിച്ചു. വിമൻ ചേംബർ പുറത്തിറക്കിയ ന്യൂസ് ലെറ്റർ മുൻസിപ്പൽ ചെയർമാൻ ഐസക്കും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമയും ചേർന്ന് പ്രകാശനം ചെയ്തു പ്രസിഡന്റ് ബിന്ദു മിൽട്ടൺ അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി എം.ഡി ശ്യാമള സ്വാഗതം ആശസിച്ചു .പ്രോഗ്രാം കോഡിനേറ്റർ പാർവതീ വിഷ്ണുദാസ് നന്ദി പ്രകടനം നടത്തി .
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...