മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ മൂന്നാം ഘട്ട എംബിബിഎസ് പാർട്ട് -1 റെഗുലർ പരീക്ഷയിൽ 100% വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ. 2024 ഫെബ്രുവരിയിൽ നടന്ന പരീക്ഷ എഴുതിയ 140 വിദ്യാർത്ഥികളും വിജയം കൈവരിച്ചു. അതിൽ 18 പേർക്ക് ഡിസ്റ്റിങ്ഷനും 91 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. ഡിസ്റ്റിങ്ഷനിൽ ടോപ്പറായി 81 ശതമാനം മാർക്കോടെ ഗായത്രി ജെ എന്ന വിദ്യാർത്ഥിനി മികച്ച വിജയം നേടി. 2013 ൽ ആയിരുന്നു ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആദ്യ ബാച്ച് ആരംഭിച്ചത്. ശേഷം 5 ബാച്ചുകളിലായി 750 ഓളം വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി . 2020 ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി മെഡിസിൻ, ഫോറെൻസിക് മെഡിസിൻ & ടോക്സിക്കോളജി എന്നീ തിയറി പേപ്പറുകളുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും മൂല്യനിർണ്ണയത്തിലൂടെയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. പഠന – പഠനേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പുലർത്തുന്നത് കൂടാതെ സാമൂഹ്യ സേവന രംഗത്തും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ചുരുങ്ങിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിച്ചു. അർപ്പണ മനോഭാവമുള്ള അധ്യാപകരുടെ യോജിച്ച പ്രവർത്തനവും വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യവും മികച്ച പഠന സൗകര്യങ്ങളും കോളേജിന്റെ ഈ ഉന്നത വിജയത്തിലേക്കുള്ള ദൂരം നന്നേ കുറച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...