മേപ്പാടി: സംസ്ഥാന സർക്കാരിന്റെ 2021-ലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിലാളി ശ്രേഷ്ഠ അവാർഡ് ലഭിച്ച പി. സുബൈറിനെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ ആദരിച്ചു. നിലവിൽ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരുന്ന സുബൈറിന് ഹോസ്പിറ്റൽ കാറ്റഗറിയിൽ സെക്യൂരിറ്റി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. മാനേജ്മെന്റിനുവേണ്ടി എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉപഹാരം നൽകി. തൊഴിലാളികൾക്ക് തങ്ങളുടെ മികവ് അടിസ്ഥാനമാക്കി നൽകുന്ന രാജ്യത്തെ പ്രഥമ പുരസ്കാര പദ്ധതിയാണ് തൊഴിലാളിശ്രേഷ്ഠ അവാർഡ്. വിവിധ മാനദണ്ഡങ്ങൾ പ്രകാരമുളള ഇന്റർവ്യൂകളും ടെസ്റ്റുകളും അഭിമുഖവും നടത്തിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്. തൊഴിലാളി സമൂഹത്തിന്റെ ആത്മാർത്ഥതെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തിയിട്ടുളളത്. ഇതിലൂടെ പുരോഗമനപരമായ ഒരു തൊഴിൽ സംസ്കാരം സമൂഹത്തിൽ രൂപപ്പെടുന്നതിനോടൊപ്പം മികവ് അംഗീകരിക്കപ്പെടുമെന്ന സന്ദേശം കൂടി തൊഴിലാളികൾക്കിടയിൽ പ്രചരിക്കുവാൻ ഈ അവാർഡ് കാരണമാകും.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മേപ്പാടി റിപ്പൺ സ്വദേശിയായ സുബൈറിന്റെ ഭാര്യ ഷഫീനയാണ്. ഷംസിയ, ഷിയ, ഷിസ്ന എന്നിവർ മക്കളും.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....