മാനന്തവാടി: യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് അതിസാഹസികമായി പിടികൂടി മാനന്തവാടി പോലീസ്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍, ചാമേരി വീട്ടില്‍ സി. പ്രവീഷ്(32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടില്‍ സി. വിപിന്‍ലാല്‍(29) എന്നിവരെയാണ് ബുധനാഴ്ച രാത്രി കാടാച്ചിറയില്‍ നിന്ന് മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പെരുവക സ്വദേശി ജസ്റ്റിന് ബാങ്കില്‍ അടക്കാന്‍ കൊണ്ടു പോയ പണമാണ് പ്രതികള്‍ കവര്‍ന്നത്. പിടിയിലായ പ്രതികള്‍ കവര്ച്ചാകേസിലുള്പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
27.02.2024 തീയതിയാണ് സംഭവം. 23 ലക്ഷം രൂപയുമായി ജസ്റ്റിനും സുഹൃത്തും ബാങ്കിലേക്ക് കാറില്‍ പോകും വഴിയാണ് കവര്‍ച്ചാ സംഘം ഇന്നോവയില്‍ പിന്തുടര്ന്നത്. ഒണ്ടയങ്ങാടി, കൈതക്കൊല്ലി ഭാഗത്ത് വെച്ചാണ് പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. രണ്ട് പേരുടെയും മൊബൈല്‍ ഫോണുകളും പ്രതികള്‍ കവര്‍ന്നു. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 13 എ.ടി 8125 വാഹനവും കസ്്റ്റഡിയിലെടു്ത്തു.
എസ്.ഐ. ജാന്‍സി മാത്യു, എ.എസ്.ഐമാരായ ബിജു വര്‍ഗീസ്, കെ.വി. സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. സരിത്ത്, റാംസണ്, സിവില്‍ പോലീസ് ഓഫീസറായ അഫ്സല് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....