തോൽപ്പെട്ടിയിൽമതിയായ രേഖകളില്ലാതെ കടത്തിയ 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി

തോൽപ്പെട്ടി: വയനാട് അസിസ്റ്റന്റ്റ് എക്സൈസ് കമ്മീഷണർ ടി.എൻ സുധീറിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും വയനാട് ഐബിയും വയനാട് എൻഫോഴ്‌സ്മെൻ്റ് സ്‌ക്വാഡും സംയുക്ത നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കാറിൽ കട ത്തിക്കൊണ്ട് വന്ന 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി. നിലമ്പൂർ സ്വദേശി കളായ മദാരി വീട്ടിൽ നൗഫൽ.എം (39), ചെടിയാൻ തൊടിയിൽ റഷീദ് സി. ടി (44), പെറ്റമ്മൽ വീട്ടിൽ നസീമ.പി (40) എന്നിവരാണ് കാറിലുണ്ടായിരു ന്നത്. കൂടിയ സ്വർണ്ണം തുടർ നടപടികൾക്കായി വയനാട് ജിഎസ്‌ടി വകുപ്പിന് കൈമാറി. ഐ.ബി ഇൻസ്‌പക്ടർ കെ.ഷാജി, അസി.എക്സൈസ് ഇൻസ്പെ ക്ടർ വി.രാജേഷ്, പ്രിവൻ്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രക്കണ്ടി, സിഇഒമാരായ രജിത്ത് പി.വി, ശശികുമാർ പി. എൻ, അനൂപ് കുമാർ.കെ, ജെയ്മോൻ ഇ.എസ്, എക്സൈസ് ഡ്രൈവർ മാരായ ബാലചന്ദ്രൻ, പ്രസാദ്, എന്നിവരാണ് സ്വർണ്ണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *