കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് കേരള എൻ.ജി. ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ട്രഷറികൾക്കു മുന്നിൽ ധർണ്ണയും വിശദീകരണ യോഗങ്ങളും സംഘടിപ്പിച്ചു. ട്രഷറി ഡയറക്ടറേറ്റിനു മുന്നിൽ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ വിവിധ ട്രഷറികൾക്കു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഹനീഫ ചിറക്കൽ, പി.ജെ.ഷൈജു, കെ.ടി.ഷാജി, എൻ.ജെ.ഷിബു, സജി ജോൺ, സി.കെ. ജിതേഷ്, ലൈജു ചാക്കോ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിൽ നിന്നും ഫണ്ട് ലഭ്യമായാൽ ശമ്പള വിതരണം മുടങ്ങില്ലെന്ന് പറഞ്ഞ ധനകാര്യ വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായിരിക്കുകയാണ്. മാർച്ച് ഒന്നിനു മുമ്പു തന്നെ കേന്ദ്രത്തിൽ നിന്നും നാലായിരം കോടി അനുവദിച്ചിരുന്നു, എന്നാൽ ട്രഷറി സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാർ മൂലമാണ് ശമ്പള വിതരണം മുടങ്ങിയതെന്നാണ് ഇപ്പോൾ ധനകാര്യ വകുപ്പ് പറയുന്നത്. സപ്ലൈകോ ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ് മാസങ്ങളിൽ സമയബന്ധിതമായി വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. കെ. എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്യുന്നത്, സമാനമായ സാഹചര്യത്തി ലേക്കാണ് സർക്കാർ ജീവനക്കാരുടേയും ശമ്പള വിതരണം എത്തി നിൽക്കുന്നത്.
ധനകാര്യ മിസ് മാനേജ്മെൻ്റിൻ്റെ നേർകാഴ്ചയാണ് ഇപ്പോൾ കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും, നികുതി വർദ്ധനവും സെസ്സും ഉൾപ്പെടെ അധിക വരുമാന മാർഗ്ഗങ്ങൾ സാധാരണക്കാരൻ്റെ മേൽ അടിച്ചേല്പിച്ചിട്ടും സാമൂഹ്യ സുരക്ഷാ പെൻഷൻ പോലും കൊടുക്കാൻ സാധിക്കുന്നില്ലെന്നും, എന്നാൽ ഭരണകൂട ധൂർത്ത് യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണെന്നും ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധയിടങ്ങളിൽ എം.എ. ബൈജു, സിനീഷ് ജോസഫ്, ബെൻസി ജേക്കബ്, ബേബി പടപ്പാട്, ശിവൻ പുതുശ്ശേരി, റജീസ് കെ. തോമസ്, എ.സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...