.
– വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
– വയനാട്ടിലെ അഞ്ച് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളും വലയിലാകുന്നത്.
– വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളിലൊരാളെ ബാംഗ്ലൂരില്‍ നിന്നും മറ്റൊരാളെ കൊല്ലത്തുനിന്നുമാണ് പിടികൂടിയത്
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശനിയാഴ്ച ഏഴ് പേര് കൂടി പിടിയിലായതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം വീട്ടില്‍ ജെ. അജയ്(24), കൊല്ലം, പറവൂര്‍ തെക്കുംഭാഗം ചെട്ടിയാന്‍വിളക്കം വീട്ടില്‍ എ. അല്‍ത്താഫ്(21), കോഴിക്കോട്, പുതിയോട്ടുക്കര വീട്ടില്‍ വി. ആദിത്യന്(20), മലപ്പുറം, എടത്തോല കുരിക്കല്‍ ഇ.കെ. സൗദ് റിസാല്‍(21), കൊല്ലം, ഓടനാവട്ടം, എളവന്‍കോട്ട് സ്നേഹഭവന്, സിന്‍ജോ ജോണ്സണ്(22), മലപ്പുറം എടവണ്ണ, മീമ്പറ്റ വീട്ടില്‍, എം. മുഹമ്മദ് ഡാനിഷ്(23), കൊല്ലം, കിഴക്കുഭാഗം നാലുകെട്ട് വീട്ടില്‍ ആര്.എസ്. കാശിനാഥന്(25) എന്നിവരാണ് ശനിയാഴ്ച പിടിയിലായവര്‍. ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരവേ ബന്ധുവീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്. സിന്‍ജോ ജോണ്സണ്, ആദിത്യന്, സൗദ് റിസാല്‍, ഡാനിഷ് എന്നിവരെ കല്‍പ്പറ്റയില്‍ വെച്ചാണ് പോലീസ് പിടികൂടുന്നത്. പോലീസ് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കാശിനാഥന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങി. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.
ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാര്‍, കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ. സായൂജ് കുമാര്‍, വൈത്തിരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസ്, തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്. അരുണ്‍ഷാ എന്നിവരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ശാസ്ത്രീയവും അസൂത്രിതവുമായ അന്വേഷണത്തിലാണ് പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വലയിലാകുന്നത്. പോലീസ് സമ്മര്‍ദ്ധം ശക്തമായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രതികളില്‍ രണ്ട് പേര് സ്വമേധയാ കീഴടങ്ങുകയും ചെയ്തിരുന്നു.
മാനന്തവാടി, കണിയാരം, കേളോത്ത് വീട്ടില്‍ അരുണ്‍(23), മാനന്തവാടി, ക്ലബ്കുന്നില്‍ ഏരി വീട്ടില്‍, അമല്‍ ഇഹ്സാന്‍(23), തിരുവനന്തപുരം, വര്‍ക്കല, ആസിഫ് മന്‍സില്‍ എന്‍. ആസിഫ് ഖാന്(23), പാലക്കാട്, പട്ടാമ്പി, ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ. അഖില്‍(28), തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി ആകാശ് (22), ആര്.ഡി ശ്രീഹരി(23), ഇടുക്കി സ്വദേശി എസ്. അഭിഷേക് (23), തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട്, ബത്തേരി സ്വദേശി ബില്‍ഗേറ്റ്സ് ജോഷ്വ (23) എന്നിവരാണ് മുമ്പ് അറസ്റ്റിലായവര്‍. മലപ്പുറം, മഞ്ചേരി, നെല്ലിക്കുത്ത് അമീന് അക്ബര്‍ അലി(25) കോടതിയില്‍ കീഴടങ്ങിയിരുന്നു. 18.02.2024 തിയ്യതിയിലാണ് ബി.വി.എസ്. സി ആന്‍ഡ് അനിമല്‍ ഹസ്ബന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്ത്ഥന് (21) വെറ്റിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...