പെരിറ്റോണിയൽ ഡയാലിസിസ്സ് ചെയ്യുന്നവർക്ക് മരുന്നില്ല. ചികിത്സ പ്രതിസന്ധിയിലായ രോഗികൾ പ്രതിഷേധിച്ചിട്ടും അനക്കമില്ലാതെ സർക്കാർ .നാല് മാസമായി പെരിറ്റോണിയൽ ഫ്ളൂയിഡ് കിട്ടുന്നില്ലന്നാണ് രോഗികളുടെ പരാതി. ‘ പെരിറ്റോണിയൽ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മ്മയുടെ നേതൃത്വത്തിലാണ് കൽപ്പറ്റയിൽ കലക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. പെരിറ്റോണിയൽ ഡയാലിസിസ്സ് വയനാട് ജില്ലാ കൂട്ടായ്മ്മയുടെ കോഡിനേറ്റർ വിനോദ് പുൽപ്പള്ളി ഉത്ഘാടനം നിർവ്വഹിച്ചു. സൂചനാ സമരമായാണ് കലക്ട്രേറ്റ് ധർണ്ണ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂസൻ ബേബി അദ്ധ്യക്ഷയായിരുന്നു. യോഗത്തിൽ സിബി പുൽപ്പള്ളി , ഗിരിജാ വാളാട് ,ഓമന വർഗ്ഗീസ്, അനിൽ കൊളവയൽ, നിർമ്മല, സെബാസ്റ്റ്യൻ കാപ്പുംചാൽ, രമേശൻ പൂതാടി, അമ്പിളി വിനോദ് ,രാജേഷ് മാനന്തവാടി എന്നിവർ സംസാരിച്ചു. ഒരു വർഷം മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മാസം 4000/- രുപ എന്ന ചികിത്സാ ധനസഹായ നിധി നടപ്പിലാക്കുക, സമാശ്വാസ നിധി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും ഉന്നയിച്ചു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...