സിദ്ധാർത്ഥിൻ്റെ ദുരൂഹ മരണം: ആദ്യം അറസ്റ്റിലായ ആറ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു.

കൽപ്പറ്റ: ഓട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിയുടെ മരണത്തിൽ പ്രതികളായിആദ്യം പിടിയിലായ ആറ് പ്രതികളെയും കോടതി തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥൻ കൽപ്പറ്റ ഡി.വൈ.എസ്.പി. ടി.എൻ.സജീവൻ്റെ ആവശ്യം അംഗീകരിച്ചാണ് കൽപ്പറ്റ ജെ.ഫ്.സി. എം. കോടതി . തിരുവനന്തപുരം പാലക്കണ്ടിയിൽ വീട്ടിൽ രെഹാൻ ബിനോയ്‌ (20), കൊഞ്ചിറവിള വിജയമ്മ നിവാസിൽ എസ്.ഡി ആകാശ് (22), നന്ദിയോട് ശ്രീനിലയം വീട്ടിൽ ആർ.ഡി ശ്രീഹരി(23) ഇടുക്കി രാമക്കൽ മേട് പഴയടത്ത് വീട്ടിൽ എസ്. അഭിഷേക് (23), തൊടുപുഴ മുതലക്കോടം തുറക്കൽ പുത്തൻപുരയിൽ വീട്ടിൽ ഡോൺസ് ഡായ് (23), വയനാട് ബത്തേരി ചുങ്കം തെന്നിക്കോട് വീട്ടിൽ ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരെ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ 18. നാണ് ബി.വി.എസ്. സി ആൻഡ് അനിമൽ ഹസ്ബന്ററി രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ (21) വെറ്റിനറി സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *