. മാനന്തവാടി: വയനാട് ജില്ലയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തിയ ഹർത്താലിൻ്റെ ഭാഗമായി മറുനാടൻ മലയാളി കർഷക കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ ബഹുജന പ്രതിഷേധ യോഗം നടത്തി. ഗാന്ധി പാർക്കിൽ നടന്ന സമരം എൻ.എഫ്.പി.ഒ. ട്രഷറർ തോമസ് മിറർ ഉദ്ഘാടനം ചെയ്തു.. വന്യമൃഗ ശല്യ പ്രതിരോധം ഉടൻ പാക്കേജ് തയ്യാറാക്കി നടപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.നടപടി ഉണ്ടായില്ലങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായല്ല തങ്ങളുടെ സമരമെന്നും കർഷകൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നമായതിനാലാണ് ഹർത്താലിന് പിന്തുണ നൽകിയതെന്നും ഇവർ പറഞ്ഞു. എൻ.എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷനായിരിന്നു. ജോയി ഇരട്ടമുണ്ട, ബിനീഷ് ഡൊമിനിക്, ബോബി അമ്പലവയൽ, ഷാജി കെ.ജെ.പുൽപ്പള്ളി, റോയി കെ.ജെ. പുൽപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.