നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉഷ ഉപേന്ദ്രനാഥിന് സ്വണ്ണത്തിളക്കം
ഹൈദരാബാദ്, ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 50 -55 വയസ്സുകാരുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡലും, 200 മീറ്റർ, 4 x 100 മീറ്റർ റിലെ യിലും വെള്ളിമെഡലും നേടി ശ്രീമതി. ഉഷ ഉപേന്ദ്ര നാഥ് കേരളത്തിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ശ്രീമതി ഉഷ വയനാട് ജില്ലയിൽ കെ എസ് ഇ ബി കണിയാമ്പറ്റ ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ സബ്ഡിവിഷനിൽ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും, കെ.എസ് ഇ ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമാണ്