മാനന്തവാടി: തണ്ണീർ കൊമ്പൻ ചെരിഞതോടെ ആന ദൗത്യം വൻ വിവാദത്തിലേക്ക് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് പരാതി പ്രവാഹം. സമഗ്ര അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ. വനം മന്ത്രിയെ പരിഹസിച്ച് സമൂഹ മാധ്യമങ്ങൾ. പ്രതിരോധിച്ച് മന്ത്രിയുടെ പാർട്ടി.കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത. വെള്ളിയാഴ്ച പകൽ മാനന്തവാടി നഗരത്തിൽ ആനയിറങ്ങിയതു മുതൽ ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് ജനം വനം വകുപ്പിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ടവർ വനം മന്ത്രി എ കെ ശശീന്ദ്രനെയും സമ്മർദ്ദത്തിലാക്കി. ഇതോടെ അവധിയിലായിരുന്ന മുഖ്യവനപാലകൻ്റെ അവധി പിൻവലിച്ചാണ് ആനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങിയത്. വൈകുന്നേരം അഞ്ചരയോടെ മയക്ക് വെടി വെക്കുകയും രാത്രി പത്തരയോടെ തണ്ണീർ കൊമ്പനെ ബന്ദിപ്പൂരിലേക്ക് കൊണ്ട് പോവുകയും ചെയ്തു. തണ്ണീർ കൊമ്പൻ ദൗത്യം വിജയകരമായതോടെ ദൗത്യസംഘത്തിന് അഭിനന്ദ ന പ്രവാഹവുമായി.എന്നാൽ നേരം ഇരുട്ടി വെളുത്തപ്പോൾ തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത പുറത്തുവന്നതോടെ അഭിനന്ദിച്ചവരെ നേരെ തിരിഞ്ഞു. പിന്നെ ,പരാതികളും പരിഹാസവുമായി .പല കോണുകളിൽ നിരവധി പരാതികൾ ഉയർന്നതോടെയാണ് കേരള – കർണാടക സർക്കാരുകൾ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ വിവാദവും കത്തി തുടങ്ങി.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്കാണ് ഏറ്റവും കൂടുതൽ പരാതി പോയിട്ടുള്ളത്. മന്ത്രിക്കെതിരെയും വനംവകുപ്പിനെതിരെയും പ്രതിരോധിക്കുകയാണ് മന്ത്രി എ.കെ.ശശീന്ദ്രൻ്റെ പാർട്ടിയായ എൻ.സി.പി.. മന്ത്രിയെ സമ്മർദ്ദത്തിലാക്കി മയക്കുവെടി വെക്കാൻ ഉത്തരവ് പുറത്തിറക്കുകയായിരുന്നുവെന്ന് എൻ.സി.പി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ പറഞ്ഞു. കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും നിരവധി പരാതികൾ കിട്ടിയതോടെ സംഭവത്തിൽ കേന്ദ്ര തലത്തിൽ അന്വേഷണം നടക്കാനാണ് സാധ്യത. ഇതിനിടെയാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തെ തുടർന്നുള്ള പ്രാഥമിക നിഗമനം വന്നിട്ടുള്ളത്.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...