മേപ്പാടി പോളിയിലെ ലാത്തിച്ചാർജ് അനിവാര്യമായിരുന്നുവെന്ന് പോലീസ്: കേസ് മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി

കൽപ്പറ്റ : മേപ്പാടി പോളിടെക്നിക്കിലെ യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ജീവഹാനി വരെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിലാണ് ലാത്തിച്ചാർജ് നടത്തിയതെന്ന കൽപ്പറ്റ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചു.
2022 ഡിസംബർ 2 ന് പോളിക്നിക്കിൽ നടന്ന ലാത്തിച്ചാർജിനെതിരെ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.
സംഘർഷ ദിവസം വിദ്യാർത്ഥികൾ പോലീസിനെ ആക്രമിക്കുകയും സർക്കാർ മുതലുകൾക്ക് നാശ നഷ്ടം വരുത്തുകയും ചെയ്തു. കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന അവസ്ഥ വന്നു ചേർന്നു. വിദ്യാർത്ഥികളെ പിരിച്ചുവിടുന്നതിന് മറ്റ് മാർഗ്ഗങ്ങളില്ലാതെ വന്നപ്പോൾ ലാത്തിച്ചാർജ് നടത്തി. സംഘർഷം സംബന്ധിച്ച വസ്തുതകൾ പോലീസ് തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരനായ ബ്ലോക്ക് പഞ്ചായത്തംഗം സി.എ. അരുൺദേവ് കമ്മീഷനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു.
Next post ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും: സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്‌ഘാടനം ചെയ്യും
Close

Thank you for visiting Malayalanad.in